പ്രതിഭകൾക്ക് അനുമോദനം ഒരുക്കി കുന്നംകുളം യുപിഎഫ്; സമ്മേളനം ആഗ. 31 ന്

പ്രതിഭകൾക്ക് അനുമോദനം ഒരുക്കി  കുന്നംകുളം യുപിഎഫ്; സമ്മേളനം ആഗ. 31 ന്

കുന്നംകുളം: യുപിഎഫ് കുന്നംകുളത്തിൻ്റെ അഭിമുഖ്യത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച 4 ന്  വടക്കാഞ്ചേരി റോഡിലുള്ള ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. 

ജനറൽ സെക്രട്ടറി പാസ്റ്റർ അനിൽ തിമോത്തി അദ്ധ്യക്ഷത വഹിക്കും. മഹാത്മഗാന്ധി സർവ്വകലാശാലയിൽ നിന്ന് എം. എ ഗ്രാഫിക് ഡിസൈനിൽ രണ്ടാം റാങ്ക് നേടിയ ഗ്ലിൻസി സ്കറിയക്കും, എട്ടാം റാങ്ക് നേടിയ ഗ്ലിബി സ്കറിയക്കും, ഇംഗ്ലീഷ് ബൈബിൾ (1957 പേജ് 930 ദിവസം 108 പേന) മലയാളം ബൈബിൾ (1435 പേജ് 609 ദിവസം 60 പേന) കൈകൊണ്ട് എഴുതി കഴിവ് തെളിയിച്ച  സിംസ രാജനുമുള്ള അവാർഡ് വിതരണം യുപിഎഫ് ചെയർമാൻ പാസ്റ്റർ ഇ. ജി ജോസ് നിർവ്വഹിക്കും. യുപിഎഫ് ജനറൽ പ്രസിഡണ്ട് ഡോ. സാജൻ സി. ജേക്കബ് അനുമോദന സന്ദേശം നൽകും. യുപിഎഫ് സോണൽ പ്രസിഡണ്ട് പാസ്റ്റർ ബെന്നി ജോസഫ്, സെക്രട്ടറി പാസ്റ്റർ പി.ജെ ജോണി, കോർഡിനേറ്റർമാരായ പാസ്റ്റർ സുരേഷ് എടക്കളത്തൂർ, പാസ്റ്റർ സി.സി.ജോൺ എന്നിവർ നേതൃത്വം നൽകും.