ഏ.ജി. കൊട്ടാരക്കര സെക്ഷൻ കൺവൻഷനു ഇന്ന് ഡിസം. 7ന് സമാപനം 

ഏ.ജി. കൊട്ടാരക്കര സെക്ഷൻ കൺവൻഷനു ഇന്ന്  ഡിസം. 7ന് സമാപനം 

വാർത്ത: പാസ്റ്റർ എബ്രഹാം കോശി

കൊട്ടാരക്കര : അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന   കൺവൻഷൻ ഇന്ന് ഡിസം.7 ന് സമാപിക്കും. ഡിസം.5 ന് സെക്രട്ടറി പാസ്റ്റർ സിബി ജോണിന്റ അധ്യക്ഷതയിൽ പ്രസ്ബിറ്റർ റവ.ബിനു. വി. എസ് സുവിശേഷത്തിന്റെ ശക്തിയെ കുറിച്ച് ആത്മീയ പ്രചോദനം നൽകിക്കുന്ന സന്ദേശം പങ്കുവെച്ച്  ഉദ്ഘാടനം ചെയ്തു.

പാസ്റ്റർമാരായ കെ. സി.ജോൺ (വെൺമണി), കെ.ജെ.തോമസ് (കുമളി),  എന്നിവരായിരുന്നു മുഖ്യ പ്രസംഗകർ. സെക്ഷൻ ഗായകസംഘം ഗാനശുശ്രൂഷ നയിക്കുന്നു.

ഇന്ന് ഞായറാഴ്ച വിശുദ്ധ സഭായോഗത്തോടാനുബന്ധിച്ച് നടക്കുന്ന സമാപന യോഗത്തിൽ എ.ജി. മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ടി. ജെ.ശാമുവേൽ മുഖ്യ സന്ദേശം നൽകുകയും കർത്തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുകയും ചെയ്യും.

കൺവൻഷൻ നഗറിൽ ദൂതൻ മാസികയുടെയും ഗുഡ്‌ന്യൂസിന്റെയും സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നതായി മീഡിയ കൺവീനർ  പാസ്റ്റർ എബ്രഹാം കോശി അറിയിച്ചു.

പാസ്റ്റർ പവിൻ ജോർജ്  (പബ്ലിസിറ്റി ) പാസ്റ്റർ സജിമോൻ ബേബി( ഫിനാൻസ്) പാസ്റ്റർ സിബി ജോൺ (കർത്തൃമേശ) പാസ്റ്റർ ഐസക് ജോൺ (പ്രയർ) പാസ്റ്റർ റെജി കെ. ജോൺ (അഷേഴ്സ് ), ബിനു കലയപുരം (ഫുഡ്‌ ), പാസ്റ്റർ എബ്രഹാം കോശി (മീഡിയ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. 

ഗ്രൗണ്ടിൽ ഗുഡ്ന്യൂസിൻ്റെ സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്. വരിസംഖ്യ പുതുക്കുന്നതിനും വരിക്കാരാകുന്നതിനും പരസ്യങ്ങൾ വാർത്തകൾ എന്നിവ നല്കുന്നതിനും അവസരമുണ്ട്. വിവരങ്ങൾക്ക്  ജേക്കബ് ജോൺ കൊട്ടാരക്കര ( ജില്ലാ ലേഖകൻ) +91 94468 52221

Advt.