ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ ഏപ്രിൽ 9 മുതൽ
വാർത്ത: ബിനോയ് മാത്യു തിരുവല്ല
തിരുവല്ല: ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ - തിരുവചനോത്സവം ഏപ്രിൽ 9 വ്യാഴം മുതൽ 12 ഞായർ വരെ നെടുമ്പ്രം ഐപിസി ഗോസ്പൽ സെൻ്റർ ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർ ഡോ. കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സി.എക്സ് ബിജു, സുരേഷ് ബാബു, റെജി മാത്യു ,കെ. സി തോമസ് എന്നിവരും പ്രസംഗിക്കും
വെള്ളിയാഴ്ച സംയുക്ത ഉപവാസ പ്രാർത്ഥന , ശനിയാഴ്ചപകൽ സോദരി സമാജം വാർഷിക സമ്മേളനം, 12 ന് ഞായറാഴ്ച സംയുക്ത ആരാധനയും കർത്തൃമേശയും സമാപന സമ്മേളനവും നടക്കും.
ദിവസവും 5.30ന് തുടങ്ങുന്ന സംഗീത വിരുന്നിന് ഗായകരായ ലോർഡ്സൺ ആൻ്റണി, ഷാരോൺ വർഗീസ്, ജിബിൻ പൂവക്കാല , സാം പൂവച്ചൽ, ടിബിൻ തങ്കച്ചൻ, ജോൺസൺ അടൂർ, ഫേബ ലിജോ ക്രിസ്റ്റീന എന്നിവർ നേതൃത്വം നൽകും.
കൺവൻഷൻ പന്തലിന്റെ കാൽ നാട്ട് ശുശ്രൂഷ മാർച്ച് 30 തിങ്കളാഴ്ച പാസ്റ്റർ കെ.സി ജോൺ നിവ്വഹിച്ചു.
കൺവൻഷന്റെ ഭാഗമായുള്ള സുവിശേഷ വിളമ്പര റാലി ഏപ്രിൽ 5 ഞായറാഴ്ച 2 ന് നെടുമ്പ്രത്ത് നിന്നും ആരംഭിച്ച് എടത്വ , നിരണം, മേപ്രാൽ, വേങ്ങൽ, ആഞ്ഞിലിത്താനം, കവിയൂർ, ഓതറ എന്നിവിടങ്ങളിൽ സന്ദർശിച്ച് തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും.
ഒരു മാസമായി അഞ്ച് മേഖലകളിൽ നടന്നു വരുന്ന പ്രാർത്ഥന സമ്മേളനങ്ങളുടെ സമാപന യോഗം 5ന് വൈകിട്ട് നെടുമ്പ്രത്തു നടക്കും.
ജനറൽ കൺവീനർ സുധി ഏബ്രഹാം, പാസ്റ്റർ ചാക്കോ ജോൺ, പാസ്റ്റർ അജു അലക്സ്, റോയി ആന്റണി, ജോജി ഐപ്പ് മാത്യൂസ്, നെബു ആമല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.
Advertisement



































































