ആടുവളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കുമ്പനാട് : ജീവകാരുണ്യ മേഖലയിലും മാധ്യമ പ്രവർത്തനത്തിലും സജീവമായിരുന്ന ജോർജ് മത്തായി സിപിഎയുടെ പേരിൽ, ജോൺസൺ മേലേടം ചെയർമാനായി പ്രവർത്തിക്കുന്ന സാമൂഹിക വികസന പദ്ധതിയായ സ്മൈൽ പ്രോജക്ട്, ഐപിസി സോഷ്യൽ വെൽഫയർ ബോർഡിലൂടെ നടപ്പിലാക്കുന്ന ആടുവളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മലബാറിലെ ജില്ലകളിലും, ഇടുക്കി ജില്ലയിലും ഉൾപ്പെട്ട ഐപിസി അംഗങ്ങളാണ് ഇത്തവണ അപേക്ഷിക്കേണ്ടത്.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സഭാ ശുശ്രൂഷകൻ്റെ ശുപാർശ കത്തോടുകൂടി ഫെബ്രു. 20 നുള്ളിൽ താഴെ പറയുന്ന വാട്ട്സാപ്പ് നമ്പറിൽ അയയ്‌ക്കേണ്ടതാണ്. വിവരങ്ങൾക്ക്: 94473 72726, +974 7728 2832.
ഐപിസി സോഷ്യൽ വെൽഫയർ ബോർഡിലൂടെ അനേകർക്ക് ആടുകൾ നിലവിൽ വിതരണം ചെയ്തിട്ടുണ്ട്.
Advertisement