പുതുപ്പള്ളി ആക്കാംകുന്നേൽ കപ്പിയാരത്ത് വീട്ടിൽ ഏലിയാമ്മ തോമസ് (103) നിര്യാതയായി

പുതുപ്പള്ളി ആക്കാംകുന്നേൽ കപ്പിയാരത്ത് വീട്ടിൽ ഏലിയാമ്മ തോമസ് (103) നിര്യാതയായി

പുതുപ്പള്ളി: ചർച്ച് ഓഫ് ഗോഡ് സഭാംഗം ആക്കാംകുന്നേൽ കപ്പിയാരത്ത് വീട്ടിൽ ഏലിയാമ്മ തോമസ് (103) ജനുവരി 19ന് നിര്യാതയായി. സംസ്കാരം ജനു. 24ന് പാസ്റ്റർ രാജൻ ജേക്കബിന്റെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചിലമ്പറക്കുന്ന സഭാ സെമിത്തേരിയിൽ  നടത്തി. പാസ്റ്റർ ബാബു ചെറിയാൻ ശുശ്രൂഷകൾ നിർവഹിച്ചു. പാസ്റ്റർമാരായ ജേക്കബ് വർഗീസ്, സുധീർ വർഗീസ്, ഏലിയാസ്, ജോൺ രാജൻ തുടങ്ങിയവർ സംസാരിച്ചു. ഗുഡ്ന്യൂസിന് വേണ്ടി സുവിശേഷകൻ എംസി കുര്യൻ അനുശോചനം അറിയിച്ചു. പരേതനായ എ.സി. തോമസ് ആണ് ഭർത്താവ്.

മക്കൾ: പരേതയായ തങ്കമ്മ മാത്യു, മേരിക്കുട്ടി ചാക്കോ, സാറാമ്മ ബേബി ചാക്കോ, വി ടി എബ്രഹാം.

മരുമക്കൾ മാത്യു പി ജോൺ, പി വി ചാക്കോ, ബേബി ഡാനിയേൽ, അന്നമ്മ ചാക്കോ, സൂസമ്മ എബ്രഹാം.

Advertisement