റ്റി.പി.എം ആസ്ട്രേലിയ ; ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ സെപ്റ്റം.25 മുതൽ
ആസ്ട്രേലിയ: ദി പെന്തെക്കൊസ്ത് മിഷൻ ആസ്ട്രേലിയ സഭയുടെ ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ സെപ്റ്റം.25 വ്യാഴം മുതൽ 28 ഞായർ വരെ വിക്ടോറിയ, സൗത്ത് ജിപ്സ്ലാൻഡ് ഹൈവേ, ഡെവൻ മെഡോസിലുള്ള ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് ഹാളിൽ നടക്കും.

സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
ദിവസവും രാവിലെ 10ന് പൊതു ആരാധന, വെള്ളി, ശനി വൈകിട്ട് 3ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 6ന് സുവിശേഷയോഗം , സമാപന ദിവസമായ ഞായറാഴ്ച മെൽബൺ, അഡ്ലെയ്ഡ്, ബ്രിസ്ബേൻ, പെർത്ത്, സിഡ്നി , ഡാർവിൻ എന്നിവിടങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന, വൈകിട്ട് മൂന്നിന് യുവതി യുവാക്കൾക്കായി പ്രത്യേക യുവജന സമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവെൻഷൻ സമാപിക്കും.
കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്നതിനായി പുതിയതായി പണി കഴിപ്പിച്ച വിശാലമായ സ്ഥലത്തെ ഹാളിൽ ആണ് ഇക്കുറി കൺവെൻഷൻ നടത്തുന്നത്.
ന്യൂസിലാൻഡ്, പി.എൻ.ജി, ഫിജി എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും. സെൻ്റർ പാസ്റ്റർ റോബിൻ ജോഷ്വായും സഹ ശുശ്രൂഷകരും കൺവെൻഷന് നേതൃത്വം നൽകും.
വാർത്ത: ചാക്കോ കെ.തോമസ്, ബെംഗളൂരു
Advt.




