രണ്ടു കുടുംബങ്ങൾക്ക് കൂടി 'തലചായിക്കാനൊരിടം' ഒരുക്കി ഗുഡ്‌ന്യൂസ്


രണ്ടു കുടുംബങ്ങൾക്ക് കൂടി 'തലചായിക്കാനൊരിടം' ഒരുക്കി ഗുഡ്‌ന്യൂസ്
ad
ad
ad

ഗുഡ്‌ന്യൂസ് ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ പ്രവർത്തനപഥത്തിലെ 2500, 2501-ാമത് വീടുകളാണ് നിർമ്മിക്കപ്പെട്ടത് 

ad
ad
ad

സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പാസ്റ്റർ വിൽ‌സൺ ജോസഫ് നേതൃത്വം നൽകുന്ന ഐപിസി ഷാർജ വർഷിപ് സെന്റർ നിർമ്മിച്ച ഭവനം, കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ തോമസ് ഫിലിപ്പിന്റെ സഹധർമ്മിണിയ്ക്കായി ഒരുങ്ങി 

ഡാളസിലുള്ള പാസ്റ്റർ ഗീവർഗീസ് ചാക്കോയും കുടുംബവും നിർമ്മാണ ചെലവ് വഹിച്ച ഭവനം പാസ്റ്റർ ജോയ്മോനും കുടുംബത്തിനും ഒരുങ്ങി

അടൂർ: തലചായ്ക്കാൻ സ്വന്തമായി ഒരിടം ഇല്ലാത്ത രണ്ടു കുടുംബങ്ങളുടെ കൂടി സ്വപ്നമാണ് ഗുഡ്‌ന്യൂസ് അടൂർ ഭവന പദ്ധതിയുടെ രണ്ടാം ഘട്ട വിതരണത്തിലൂടെ സാക്ഷാത്കരിപെട്ടത്. ഗുഡ്‌ന്യൂസ് ചാരിറ്റബിള് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി നേതൃത്വം നൽകുന്ന പദ്ധതിയാണ് അടൂർ ആനന്ദപ്പള്ളിയിലെ ഗുഡ്ന്യൂസ് ഭവന നിർമാണം. അർഹരായ 21 കുടുംബങ്ങളുടെ ജീവിതാഭിലാഷമാണ് പദ്ധതിയിലൂടെ പൂവണിയുക.

ടി.എം. മാത്യു

നിലവിൽ അഞ്ചു വീടുകളുടെ നിർമാണം പൂർത്തിയായി താക്കോൽ ദാനം നിർവഹിച്ചു. അടൂർ ആനന്ദപള്ളി ചരുവിളയിൽ ജോർജ് വർഗീസ് ഗുഡ്‌ന്യൂസിനു ദാനമായി നൽകിയ 90 സെൻ്റ് സ്ഥലത്താണ് നിലവിൽ ഭവനനിർമാണം പുരോഗമിക്കുന്നത്.

ad
ad
ad
ad
ad
ad
ad
ad
ad

കുര്യൻ മാത്യു

അർഹരായ 21 കുടുംബങ്ങൾക്ക് സൗജന്യമായി പണിതു നൽകുന്ന പദ്ധതിയിൽ തുടർന്നുള്ള വീടുകളുടെ പണി പുരോഗമിക്കുകയാണ്. സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പാസ്റ്റർ വിൽ‌സൺ ജോസഫ് നേതൃത്വം നൽകുന്ന ഐപിസി ഷാർജ വർഷിപ് സെന്ററാണ് ഒരു വീടിന്റെ നിർമ്മാണ ചെലവ് വഹിച്ചത്. ഡാളസിലുള്ള പാസ്റ്റർ ഗീവർഗീസ് ചാക്കോയും കുടുംബവുമാണ് മറ്റൊരു വീടിന്റെ നിർമ്മാണ ചെലവ് വഹിച്ചത്. 

പാസ്റ്റർ വിൽ‌സൺ ജോസഫ്

പാസ്റ്റർ വിൽ‌സൺ ജോസഫ്, പാസ്റ്റർ ഗീവർഗീസ് ചാക്കോ എന്നിവർ വീടുകളുടെ സമർപ്പണ ശുശ്രൂഷയും താക്കോൽ ദാനവും നിർവഹിച്ചു. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് കുര്യൻ മാത്യു അധ്യക്ഷത വഹിച്ചു.

പാസ്റ്റർ ഗീവർഗീസ് ചാക്കോ

പാസ്റ്റർ വിൽ‌സൺ ജോസഫ്, പാസ്റ്റർ ഗീവർഗീസ് ചാക്കോ, ടി.എം. മാത്യു, പാസ്റ്റർ റോയ് വാകത്താനം, പാസ്റ്റർ ജെയിംസ് ജോർജ് പത്തനാപുരം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി റെജി ജോസഫ്, പാസ്റ്റർ ജോൺസൻ സാമുവേൽ, മേഴ്‌സി വിൽ‌സൺ, സാലി ഗീവർഗീസ്, പാസ്റ്റർ സാം പനച്ചയിൽ, പാസ്റ്റർ റെജി ചാക്കോ, പാസ്റ്റർ ജെയിംസ് കോശി, ബേബി സാമുവേൽ, ഷിബു ജോർജ് ഷാർജ, സിബി മാത്യു, പാസ്റ്റർ പ്രസാദ്, സണ്ണി പത്തനംതിട്ട എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ബിജു ടി. ഫിലിപ്പ്, പാസ്റ്റർ വിൽ‌സൺ ഹെന്ററി, പാസ്റ്റർ ജിജി ഗില്ഗാൽ, പാസ്റ്റർ ഷിബു ജോൺ ജോൺ അടൂർ എന്നിവർ പ്രാർത്ഥനകൾ നയിച്ചു. 

ad
ad
ad
ad
ad
ad
ad
ad
ad

പാസ്റ്റർ റോയ് വാകത്താനം

ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് സ്വാഗതവും ഗ്രാഫിക്സ് എഡിറ്റർ സജി നടുവത്ര നന്ദിയും പറഞ്ഞു. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി എക്സി. സെക്രെട്ടറി സന്ദീപ് വിളമ്പുകണ്ടം യോഗനടപടികൾ നിയന്ത്രിച്ചു. 

പാസ്റ്റർ ജെയിംസ് ജോർജ് പത്തനാപുരം

നിലവിൽ മാസംതോറും വിധവാ സഹായങ്ങൾ, വൈദ്യസഹായ ങ്ങൾ, പ്രൊഫഷണൽ സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സഹായങ്ങൾ, വിവാഹസ ഹായങ്ങൾ, വാർധക്യപെൻഷനുകൾ ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സൊസൈറ്റി ചെയ്തുവരുന്നു.

റെജി ജോസഫ്

സ്വദേശത്തും വിദേശത്തുമുള്ള അനേകം വ്യക്തികളുടെയും, കുടും ബങ്ങളുടെയും, സഭകളുടെ യും സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

ad
ad
ad
ad
ad
ad
ad
ad
ad

സജി മത്തായി കാതേട്ട്

പെന്തെക്കോസ്തുസമൂഹം ജീവകാരുണ്യപ്രവർത്തങ്ങളോട് അകലം പാലിച്ചിരുന്ന കാലത്തു തുടങ്ങിയ ഗുഡ് ന്യൂസ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആരംഭപ്രവർത്തകർ നൽകിയ അടിത്തറ യും, കാത്തുസൂക്ഷിച്ച വിശ്വാസ്യതയുമാ ണ് ഇന്നും സമൂഹത്തിൽ ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണമായത്.

സന്ദീപ് വിളമ്പുകണ്ടം

സന്മനസുള്ളവരുടെ പിന്തുണയോടെ തുടർന്നും നിരവധി ആളുകളുടെ കണ്ണീ രൊപ്പാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി.

കൂടുതൽ ചിത്രങ്ങൾ

, മേഴ്‌സി വിൽ‌സൺ

സാലി ഗീവർഗീസ്,

സിബി മാത്യുവും സജി നടുവത്രയും

ജോൺസൻ സാമുവേൽ

പാസ്റ്റർ സാം പനച്ചയിൽ

ഷിബു ജോർജ് ഷാർജ

പാസ്റ്റർ ഷിബു ജോൺ അടൂർ

പാസ്റ്റർ ബിജു ടി. ഫിലിപ്പ്

പാസ്റ്റർ ജിജി ഗില്ഗാൽ

സണ്ണി പത്തനംതിട്ട

പാസ്റ്റർ പ്രസാദ്

ബേബി സാമുവേൽ

പാസ്റ്റർ ജെയിംസ് കോശി

പാസ്റ്റർ റെജി ചാക്കോ

പാസ്റ്റർ വിൽ‌സൺ ഹെന്ററി

Advertisement