ജയ മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു
കോട്ടയം: ജയ മെമ്മോറിയൽ സ്കോളർഷിപ്പിലൂടെ ലിവിംഗ് ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി, 10 വിദ്യാർത്ഥികൾക്കുള്ള പൂർണ്ണ അക്കാദമിക് ചെലവുകൾ ഏറ്റെടുക്കുന്നു.
പ്ലസ് ടു (ക്ലാസ് 12) വിജയകരമായി പൂർത്തിയാക്കി ബി.എസ്സി. നഴ്സിംഗ് & എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് പ്രവേശനം തേടുന്ന മികച്ച വിദ്യാർത്ഥികളിൽ നിന്ന് ജയ മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു.
തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള ഐപിസി പെനിയേൽ സഭയിൽ കർതൃശുശ്രൂഷയിൽ സേവനമനുഷ്ഠിക്കുമ്പോൾ 1996 ജൂലൈ 16 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ട ജയ മാത്യൂസിന്റെ സ്നേഹസ്മരണയ്ക്കായി 2021 ൽ സ്ഥാപിതമായതാണ് ജയ മാത്യൂസ് മെമ്മോറിയൽ സ്കോളർഷിപ്പ്
മറ്റുള്ളവരെ സഹായിക്കുന്നതിലും ദൈവസ്നേഹം പങ്കിടുന്നതിലും ജയ കാണിച്ച അചഞ്ചലമായ സമർപ്പണത്തിന്റെ തെളിവായിരുന്നു വെറും 33 വർഷം മാത്രം നീണ്ടു നിന്ന ജയ മാത്യുസിന്റെ ജീവിതം. ജയയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ സ്കോളർഷിപ്പിലൂടെ സാധാരണരായ നിർധനരായ വിദ്യാർത്ഥികളെ പ്രൊഫഷണൽ ബിരുദങ്ങൾ നേടാൻ സഹായിക്കുന്നു.
അപേക്ഷിക്കാൻ പരസ്യത്തിലുള്ള ക്യു ആർ കോഡ് സ്‌കാൻ ചെയ്യുക. അപേക്ഷിക്കേണ്ട അവസാന
തീയതി: ജൂൺ 30, 2025. കൂടുതൽ
വിവരങ്ങൾക്ക്: 9446471173
Advertisement
















































