സൂസൻ തോമസിന് ഡോക്ടറേറ്റ്

ബഹ്‌റൈൻ: കൺവെൻഷൻ - ടെലിവിഷൻ പ്രഭാഷകയും ഐപിസി ബഹ്‌റൈൻ റീജിയൺ വിമൻസ് ഫെല്ലോഷിപ്പ് പ്രസിഡന്റുമായ സൂസൻ തോമസിന് ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min.) ലഭിച്ചു.
'Empowering Voices: The Contribution of Pentecostal Women in Ministry and the Challenges of Ecclesial Structure in Kerala' എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിലാണ് ഡോക്ടർ ഓഫ് മിനിസ്ട്രി പൂർത്തീകരിച്ചത്.
ഐപിസി ബഹ്‌റൈൻ റീജിയൻ സെക്രട്ടറിയും കൽപ്പറ്റ സെന്റർ ശുശ്രൂഷകനും ഐപിസി ഇമ്മാനുവേൽ ബഹ്‌റൈൻ സീനിയർ ശുശ്രൂഷനുമായ പാസ്റ്റർ തോമസ് ചാക്കോയുടെ സഹധർമിണിയാണ് ഡോ. സൂസൻ തോമസ്.
Advertisement