2501-ാമതു ഗുഡ്ന്യൂസ് ഭവനം വാഗ്‌ദാനം നൽകി ജോൺസൺ ഏബ്രഹാം മേലേടം

2501-ാമതു ഗുഡ്ന്യൂസ് ഭവനം വാഗ്‌ദാനം നൽകി ജോൺസൺ ഏബ്രഹാം മേലേടം

ഡാളസ്: 2501-ാമതു ഗുഡ്ന്യൂസ് ഭവനം വാഗ്ദാനം നൽകി ജോൺസൺ ഏബ്രഹാം മേലേടം.

മാധ്യമപ്രവർ ത്തകനും ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയനുമായിരുന്ന ജോർജ് മത്തായി സിപിഎയുടെ കുടുംബാംഗങ്ങൾ നേതൃത്വം നൽകുന്ന മാസ്റ്റേഴ്സ‌് വോയ്‌സ് ക്രിസ്ത്യൻ മിനിസ്ട്രിയിലൂടെയാണ് ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി സൗജന്യ ഭവനനിർമാണത്തിനു സഹായിക്കുന്നത്. ഗുഡ്‌ന്യൂസിലൂടെയും ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിലൂടെയും നിരവധി സഹായങ്ങൾ ജോൺസൻ ചെയ്തു വരുന്നുണ്ട്.

അടൂർ ആനന്ദപ്പള്ളിയിൽ ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്ന പാർപ്പിട പദ്ധതിയിൽ ഗുഡ്സിന്റെ 2501-മതു ഭവനത്തിനാണ് സഹായം നൽകുന്നത്.

നോർത്തിന്ത്യയിൽ വർഷങ്ങളായി  ശുശ്രൂഷയിലായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട മലയാളി യുവ മിഷനറിയുടെ കുടുംബത്തിനാണ് സഹായം നൽകുന്നത് എന്ന് മാസ്റ്റേഴ്‌സ് വോയ്‌സ് ക്രിസ്ത്യൻ മിനിസ്ട്രി ഡയറക്ടർ ജോൺസൺ മേലേടം ഗുഡ്ന്യൂസിനോട് പറഞ്ഞു.

യുഎസിലെ സഭാപ്രവർത്തനങ്ങളിലും മറ്റു പൊതുരംഗത്തും സജീവ പ്രവർത്തകനായ ജോൺസൺ മേലേടം ഡാളസ് ഐപിസി ഹെബ്രോൻ സഭയിലെ സജീവാംഗമാണ്

Advertisement