പാസ്റ്റർ റോയി ജോർജിന്റെ മാതാവ് തങ്കമ്മ ജോർജ് (മണി) കർത്തൃസന്നിധിയിൽ
ഏനാത്ത്: ഐപിസി അങ്കമാലി സെന്റർ പാസ്റ്ററും ഐപിസി വർഷിപ്പ് സെൻ്റർ, ഷാർജ അസോസിയേറ്റ് പാസ്റ്റർ റോയി ജോർജിന്റെ മാതാവ് കിഴക്കുപുറം കൊച്ചുകളീക്കൽ (Y.G ബിൽഡിംഗ്) പരേതനായ വൈ. ജോർജ് സാറിന്റെ ഭാര്യ തങ്കമ്മ ജോർജ് (മണി - 85) നിര്യാതയായി
സംസ്കാരം ജൂലൈ 24 ന് വെള്ളിയാഴ്ച രാവിലെ 8.30 ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം 11.30ന് കിഴക്കുപുറം ശാലേം ഐപിസി സെമിത്തേരിയിൽ. കിഴക്കെത്തെരുവ് പട്ടമല, പെന്നാട്ട് കുടുംബാംഗമാണ്.
മറ്റു മക്കൾ: റൂബി രാജു (ഷാർജ), റെഞ്ചു ജോർജ് (ഷാർജ). മരുമക്കൾ: സുനി റോയി (ഷാർജ), രാജു മാത്യു (ഷാർജ), ജിനു റെഞ്ചു (ഷാർജ)
കൊച്ചുമക്കൾ : റോസിൻ , റിസ, (ഇരുവരും കാനഡ) റോസാൻ (late), റിജോ ( കാനഡ) റിയ, റേബ , നേഹ (എല്ലാവരും ദുബായ് )




