ജർമ്മനിയിൽ നിര്യാതനായ ജിൻസൺ കുര്യൻ്റെ (31) സംസ്കാരം ജൂലൈ 31 ന്

ജർമ്മനിയിൽ നിര്യാതനായ ജിൻസൺ കുര്യൻ്റെ (31)  സംസ്കാരം ജൂലൈ 31 ന്
ad
ad
ad

കുമളി: ഐപിസി കുമളി ഹെബ്രോൺ സഭാംഗം ഒന്നാം മൈൽ കുന്നത്തുപതിയിൽ കെ.ജെ. കുര്യന്റെയും ജാൻസി കുര്യന്റെയും മകൻ ജിൻസൺ കുര്യൻ (31) ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ജൂലൈ 31 ന് നടക്കും.

മൃതദേഹം ജൂലൈ 30 ന് വ്യാഴാഴ്ച രാത്രി 9ന്  കുമളി ഒന്നാംമൈലിൽ സ്വഭവനത്തിൽ കൊണ്ടു വരും.സംസ്ക്കാരം . ജൂലൈ 31 ന് വെള്ളിയാഴ്ച രാവിലെ 8 നു നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം  ഉച്ചയ്ക്ക് 11.15  ഐപിസി ഹെബ്രോൻ സഭയുടെ ആറാം മൈലിലെ സെമിത്തേരിയിൽ.

ജർമ്മനിയിലുള്ള ഫ്രാങ്ക്ഫർട്ട് ബഥേൽ ഇൻ്റർനാഷണൽ പെന്തെക്കോസ്ത് സഭാംഗം ആണ്. ഭാര്യ റോണ ജിൻസൺ ,(ജർമ്മനി). സഹോദരങ്ങൾ ജയ്സൺ കുര്യൻ ( ജർമ്മനി ), ജയ്സി റെൻ്റ്സി (ഖത്തർ).

Advertisement