റ്റി. പി. എം തിരുവല്ല സെൻ്റർ ശുശൂഷക മദർ സൂസാ .ആർ (55) കർതൃസന്നിധിയിൽ
തിരുവല്ല : ദി പെന്തെകൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ശുശ്രൂഷക മദർ.സൂസാ ആർ (55) കർത്യസന്നിധിയിൽ.
സംസ്‌കാരം ജൂലൈ 23 വ്യാഴം രാവിലെ 9 ന് പുഷ്പഗിരിക്ക് സമീപമുള്ള റ്റി. പി. എം സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം കറ്റോട് സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനടുത്ത് (34 വർഷം) തിരുവല്ല സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു .
തിരുവനന്തപുരം വിതുര കിഴക്കിൻകര വീട്ടിൽ പരേതരായ ചാർളി ജോസഫിൻ്റെയും റോസിയുടെയും മകളാണ് .




