ഐപിസി നെല്ലിമല കൺവൻഷൻ സമാപിച്ചു

ഐപിസി നെല്ലിമല കൺവൻഷൻ സമാപിച്ചു

കുമ്പനാട്: പ്രാർത്ഥനയും ദൈവവചനവും ദൈവജനത്തിന്റെ ശക്തിയാണെന്ന് പാസ്റ്റർ ബ്ലെസ്സൻ കുഴിക്കാല. ഐപിസി നെല്ലിമല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ തോമസ് ഫിലിപ്പ് വചന ശുശ്രൂഷ നിർവഹിച്ചു. ദൈവം പറഞ്ഞ വാഗ്ദത്തങ്ങൾ ഏത് ഇരുട്ടുള്ള പ്രതിസന്ധിയിലും നിവർത്തിക്കുമെന്നും ദൈവത്തിന്റെ വെളിപാട് ഉള്ളവർക്ക് അത് മനസ്സിലാക്കാൻ കഴിയും എന്നും അദ്ദേഹം ഓർമിപ്പിച്ചു. 

ഐപിസി നെല്ലിമല സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ നെല്ലിമല സഭാഹാളിന് സമീപം പേങ്ങാട്ട് ഗ്രൗണ്ടിൽ നടന്ന സുവിശേഷ യോഗത്തിൽ റെജി ശാസ്താംകോട്ട, ജോയ് പാറക്കൽ എന്നിവർ പ്രസംഗിച്ചു. നെല്ലിമല ഷാരോൺ വോയിസ് സംഗീത ശുശ്രൂഷ നിർവഹിച്ചു.

ഗുഡ്ന്യൂസ് ബുക്സ് പ്രസിദ്ധീകരിച്ച പാസ്റ്റർ ബേബി മാത്യു അടപ്പനാം കണ്ടത്തിലിൻ്റെ വെളിപ്പാടു പുസ്തക വ്യാഖ്യാനം, ദൈവിക ഉടമ്പടികൾ എന്നീ പുസ്തകങ്ങൾ കൺവൻഷൻ സ്ഥലത്ത് വിലക്കുറവിൽ ലഭ്യമായി. പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക : 94469 12937