എ ജി കൊട്ടാരക്കര സെക്ഷൻ 2026–2028 പ്രവർത്തനങ്ങൾക്ക് തുടക്കമായി
പനവേലി: എ ജി കൊട്ടാരക്കര സെക്ഷന്റെ 2026–2028 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പനവേലി ശാലേം എ.ജി ചർച്ചിൽ നടന്നു. ഇതിനോടനുബന്ധിച്ച് നടന്ന ഉപവാസ പ്രാർത്ഥനയ്ക്കും പ്രവർത്തന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും പാസ്റ്റർ സജിമോൻ ബേബി നേതൃത്വം നൽകി.
എ.ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോസ് റ്റി. ജോർജ് 2026–2028 വർഷത്തെ പ്രോഗ്രാം കലണ്ടർ സീനിയർ പാസ്റ്റർ ജോസ് ജെ.യ്ക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി പാസ്റ്റർ സിബി ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷെബിൻ രാജ് പ്രാരംഭ പ്രാർത്ഥന നടത്തി.
എസ്രായുടെ പുസ്തകം 7:6-നെ ആസ്പദമാക്കി, പഴയനിയമ കാനോൻ രൂപപ്പെടുത്തിയ മോശയുടെ ന്യായപ്രമാണത്തിൽ വിദഗ്ധനായ ഒരു ശാസ്ത്രി കൂടിയായിരുന്നു എസ്രായെന്നും, ദൈവവചനം രാപ്പകൽ ധ്യാനിച്ചതിനാൽ ദൈവത്തിനുവേണ്ടി ചെയ്ത കാര്യങ്ങളിലെല്ലാം അദ്ദേഹം അഭിവൃദ്ധി പ്രാപിച്ചുവെന്നും ഡിസ്ട്രിക്ട് സെക്രട്ടറി തന്റെ പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് പാസ്റ്റർ ജോർജ് വർഗീസ് കർതൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സിസ്റ്റർ ഗ്രേസമ്മ ജോർജ്, ബാബുക്കുട്ടി ജി, ബിനു കെ, പാസ്റ്റർമാരായ ബിനു തോമസ്, ദാനിയേൽ ഡേവിഡ്, ബോബിൻ തോമസ്, പാസ്റ്റർ ജോസ് ജെ.എന്നിവർ വിവിധ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സിബി ജോൺ നന്ദിയും അറിയിച്ചു.
വാർത്ത: പാസ്റ്റർ എബ്രഹാം കോശി
Advertisement































































