സാംരാജ് എസ്.ടി.ആർ നിര്യാതനായി
തിരുവനന്തപുരം: ഐപിസി ഹെബ്രോൻ ആറാമട സഭാംഗവും മുൻ ഹൈസ്കൂൾ അധ്യാപകനുമായ ബ്രദർ. സാംരാജ് എസ്.ടി.ആർ. (74) നിര്യാതനായി. ചെമ്പൂർ എൽ.എം.എസ്. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു.
ഭാര്യ: ആർ. സുശീല (റിട്ട. അധ്യാപിക, എൽ.എം.എസ്. എൽ.പി.എസ്., തൊഴുക്കൽ). മക്കൾ: ജസ്റ്റിൻ രാജ് എസ്.എസ്., ഷൈനി അരുൺ. മരുമക്കൾ: അരുൺകുമാർ കെ., സെലിൻ ദാസ് ജി.എം.
സംസ്കാര ശുശ്രൂഷകൾ 2026 ജൂലൈ 23 വ്യാഴാഴ്ച രാവിലെ 8 മുതൽ 10 വരെ ഐ.പി.സി ഹെബ്രോൻ ഹാൾ, ആറാമടയിൽ നടക്കും. തുടർന്ന് രാവിലെ 11 മണിക്ക് മലമുകളിൽ സംസ്കാരം നടത്തും.




