ഇരവിപേരൂരിൽ ഫിഫ്ത്ത് എൻകൗണ്ടർ നൈറ്റ് ജൂലൈ 24ന്
ഇരവിപേരൂർ: ഇരവിപേരൂർ പെന്തെക്കോസ്തൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് ആറിന് ഫിഫ്ത്ത് എൻകൗണ്ടർ നൈറ്റ് - ആത്മീയ ഐക്യസംഗമം നടക്കും.
പൊയ്കയിൽ പടി - നെല്ലിമല റോഡിന് സമീപമുള്ള ഫിലദൽഫിയ ചർച്ച് ഓഫ് ഗോഡിൽ നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ ഫിലിപ്പ് രാജൻ (റിവർ ഓഫ് ലൈഫ് മിനി സ്ട്രീസ്) മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ വി.ഡി. തോമസ് ( അസംബ്ളീസ് ഓഫ് ഗോഡ്) അധ്യക്ഷത വഹിക്കും.
ഫിലദൽഫിയ ചർച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ പാസ്റ്റർ വി.ജി. ഈശോ നേതൃത്വം നൽകും. പാസ്റ്റർ ജ്യോതിസ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള EPIC റ്റിം വർഷിപ്പ് നയിക്കും. ഇരവിപേരൂരും പരിസരത്തുമുള്ള പെന്തെക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ആത്മീയ ഐക്യവേദിയാണ് ഇരവിപേരൂർ പെന്തെക്കോസ്തൽ കമ്യൂണിറ്റി.
Advertisement
































































