ജോയൽ പി. ജോസഫിന് ഡോക്ടറേറ്റ്

ജോയൽ പി. ജോസഫിന്  ഡോക്ടറേറ്റ്

ബെംഗളൂരു. ജോയൽ പി.ജോസഫിന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഗവേഷണ സർവകലാശാലയിൽ നിന്നും  ബയോ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് ലഭിച്ചു. 
"രോഗപ്രതിരോധ കോശങ്ങളെ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കാനുമുള്ള   ബയോഎഞ്ചിനീയറിംഗ് തന്ത്രങ്ങൾ" എന്ന പഠനത്തിനാണ് ഡോക്ടറേറ്റ്.
ഐ.പി.സി ഷിമോഗ സെൻ്റർ പാസ്റ്ററും മംഗലാപുരം ഐപിസി ശാലേം ചർച്ച് ശുശ്രൂഷകനുമായ  പാസ്റ്റർ പി.പി.ജോസഫ് - സൂസൻ ജോസഫ് ദമ്പതികളുടെ മകനാണ്.
അമേരിക്കൻ സർവകലാശാലയിൽ നിന്നുള്ള ക്ഷണപ്രകാരം നെഹ്റു ഡോക്ടറൽ ഉപരിപംനം നടത്തിയ ജോയൽ പി. ജോസഫിന് കഴിഞ്ഞ വർഷം നെഹ്റു ഡോക്ടറൽ ഫുൾ ബ്രൈറ്റ് ഫെലോഷിപ്പ് ലഭിച്ചിരുന്നു.  
കർണാടക പി.വൈ.പി.എ സ്റ്റേറ്റ് കൗൺസിൽ അംഗം, സൺഡെസ്ക്കൂൾ, ഐ.സി.പി .എഫ് എന്നീ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജോയൽ.
"Right,Run,Keep Faith" എന്ന പുസ്തകത്തിൻ്റെ ഗ്രന്ഥകർത്താവാണ്.
 ബെംഗളൂരു വിശ്വേശരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു ബയോടെക്നോളജിയിൽ എൻജിനീയറിങ് ബിരുദവും എസ്ആർഎം 
യൂണിവേഴ്സിറ്റിയിൽനിന്നു ജനറ്റിക് എൻജിനീയറിങ്ങിൽ എംടെക്കും നേടിയിട്ടുണ്ട്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീജനറേറ്റീവ് മെഡിസിനിൽ ഗവേഷണത്തിന് ശേഷം  ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബയോ എഞ്ചിനിയറിംഗിൽ ഗവേഷണത്തിലായിരുന്നു.  ക്ലീവ്‌ലൻഡിലെ വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ഗവേഷണവും നേരത്തെ ജോയൽ  നടത്തിയിട്ടുണ്ട്.  
പിതാവ് പാസ്റ്റർ പി.പി.ജോസഫ് എറണാകുളം  കോലഞ്ചേരി പാൽപാത്ത് കുടുംബാംഗവും 
 മൂന്ന് പതിറ്റാണ്ടിലധികമായി കർണാടക ഐപിസി ശുശ്രൂഷകനും കൺവെൻഷൻ പരിഭാഷകനും ആണ്.  
മാതാവ് സൂസൻ ജോസഫ്  എഴുത്തുകാരിയും "വിജയത്തിൻ്റെ ചവിട്ടുപടികൾ "എന്ന പുസ്തകത്തിൻ്റെ ഗ്രന്ഥകർത്താവും ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ പ്രൊമോഷണൽ കോർഡിനേറ്ററും ആണ്.
ഭാര്യ: സ്നേഹ തോമസ് വർഗീസ്.

വാർത്ത: ചാക്കോ കെ.തോമസ്, ബെംഗളൂരു