വിജയനഗര എറൈസ് ആൻഡ് ഷൈൻ ക്രൂസൈഡ് സമാപിച്ചു
വിജയനഗര (കർണാടക ): വിജയനഗര ജില്ലയിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പും ബാംഗ്ലൂർ വിക്ടറി ഇൻ്റർനാഷണൽ എ.ജി വേർഷിപ്പ് സെൻ്ററിൻ്റെയം നേതൃത്വത്തിൽ വിജയനഗര ജില്ല ഹോസപേട്ട് വി.എൻ. റോയൽ ഗാർഡൻ ഹാളിൽ നവം. 4 മുതൽ 6 വരെ നടത്തിയ എറൈസ് ആൻഡ് ഷൈൻ ക്രൂസൈഡ് സമാപിച്ചു.
വിജയനഗര എറൈസ് ആൻഡ് ഷൈൻ ക്രൂസൈഡ് യോഗത്തിൽ നിന്ന്.
പാസ്റ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡൻ്റ് റവ. എ. വെസ്ലി പ്രഭു ഉദ്ഘാടനം ചെയ്ത യോഗത്തിൽ സൗത്ത് ഇന്ത്യാ എ.ജി അസി. സൂപ്രണ്ട് റവ.ഡോ.രവി മണി മുഖ്യ പ്രസംഗകനായിരുന്നു.
ഹോസപേട്ട്, ഹരപനഹള്ളി , കുഡ്ലിഗി,ഹുവിന ഹഡഗലി , ഹഗരി ബൊമ്മനഹള്ളി , കോട്ടൂർ തുടങ്ങി 6 താലൂക്കുകൾ ഉൾപ്പെടുന്ന വിജയനഗര ജില്ലയിലെ സുവിശേഷകരും വിശ്വാസികളുമായി ആയിരക്കണക്കിന് ആളുകൾ ക്രൂസെഡിൽ പങ്കെടുത്തു.
മൂന്ന് ദിവസവും നടന്ന രോഗശാന്തി ശുശ്രൂഷയിൽ അനേകർക്ക് രോഗസൗഖ്യം ലഭിച്ചു. റവ. വി.ഫ്രാൻസീസ് സമാപന ദിനത്തിൽ പ്രസംഗിച്ചു .
വിജയനഗര പാസ്റ്റേഴ്സ് ഫെലോഷിപ്പ് ശുശ്രൂഷകർ ,വിക്ടറി എ.ജി ടീം, കോർഡിനേറ്റർ യു.എഡ്വിൻ എന്നിവർ നേതൃത്വം നൽകി.



