ഐപിസി കോട്ടയം സോണൽ സോദരിസമാജം ഏകദിന മീറ്റിംഗ് ഫെബ്രു. 7 ന്

ഐപിസി കോട്ടയം സോണൽ സോദരിസമാജം ഏകദിന മീറ്റിംഗ് ഫെബ്രു. 7 ന്

കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരിസമാജം (വിമൻസ് ഫെലോഷിപ്പ്) ഏകദിന മീറ്റിംഗ് ഫെബ്രുവരി 7-ന് ശനിയാഴ്‌ച രാവിലെ 9.30 ന് കൈതമറ്റം ഐപിസി ബെഥേൽ ചർച്ചിൽ നടക്കും. 

പാസ്റ്റർ ജോയി ഫിലിപ്പ് (കോട്ടയം സൗത്ത് സെൻ്റർ പാസ്റ്റർ) ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ഷിജു സാമുവൽ മുഖ്യസന്ദേശം നൽകും. ഐപിസി കോട്ടയം സോണിലുള്ള എല്ലാ സെൻ്റർ ശുശ്രൂഷകർ, സഭാശുശൂഷകർ, സഹോദരിമാർ, സെൻ്റർ സോദരി സമാജം പ്രസിഡൻറുമാർ, സെക്രട്ടറിമാർ, കമ്മറ്റി മെമ്പേഴ്‌സ്‌ എന്നിവർ പങ്കെടുക്കും.

സോണൽ പ്രസിഡന്റ് സൂസൻ എം. ചെറിയാൻ, സോണൽ സെക്രട്ടറി ജിനി ജോസ് എന്നിവർ നേതൃത്വം നൽകും.

Advertisement