പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിക്ക് സംഗീതത്തിൽ ഡോക്ടറേറ്റ്

പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിക്ക് സംഗീതത്തിൽ ഡോക്ടറേറ്റ്

വാർത്ത മോൻസി മാമ്മൻ

പാരീസ്: ആഗോള സംഗീതരംഗത്ത് ഇന്ത്യൻ പ്രതിഭയുടെ അഭിമാനമായി നിറഞ്ഞുനിൽക്കുന്ന പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിക്ക്‌ ഫ്രാൻസിലെ പ്രശസ്ത സർബോൺ സർവകലാശാല (University of Sorbonne) സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അസാധാരണ സംഭാവനകളെ അംഗീകരിച്ച് സംഗീതത്തിൽ ഡോക്ടറേറ്റ് ബഹുമതി (Doctorate in Music) സമ്മാനിച്ചു.

സർബോൺ സർവകലാശാലയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ സർവകലാശാലാ ചാൻസലർ ഡോ. പിയർ ലെക്ലർ ബഹുമതി നൽകി. 

കേരളത്തിൽ നിന്നാരംഭിച്ച സംഗീതയാത്രയിലൂടെ ലോകവേദികളിൽ തന്റേതായ സ്വാധീനം സൃഷ്ടിച്ച സ്റ്റീഫൻ ദേവസ്യ, പിയാനോയിൽ അതുല്യമായ കഴിവിനൊപ്പം ഇന്ത്യൻ ശാസ്ത്രീയസംഗീതത്തെയും പാശ്ചാത്യ സംഗീതശാഖകളെയും സമന്വയിപ്പിക്കുന്ന തന്റെ വിസ്മയകരമായ ശൈലിയാൽ പ്രശസ്തനാണ്.

സംഗീതവിദ്യാഭ്യാസ രംഗത്തും യുവപ്രതിഭകളെ വളർത്തിയെടുക്കുന്നതിലും സ്റ്റീഫൻ ദേവസ്യ സംഭാവന അനിയന്ത്രിതമായ സൃഷ്ടിപ്രവാഹമായി വിലയിരുത്തപ്പെടുന്നു. നിരവധി അന്താരാഷ്ട്ര സംഗീതമേളകളിലും സിംഫണികളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സംഗീതസംവിധാനങ്ങൾ ആഗോള സംഗീതവേദികളിൽ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്.

ഐപിസി ഒറ്റപ്പാലം സഭാംഗങ്ങളായ പി.കെ. ദേവസ്സിയുടെയും സൂസി ദേവസ്സിയുടെയും രണ്ടാമത്തെ മകനാണ് സ്റ്റീഫൻ. ഭാര്യ ജെസ്‌ന.

സാം ദേവസിയാണ് സഹോദരൻ. സഹോദരി: ബിജു സോളമൻ.

Advt.