കുവൈറ്റ്‌ ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ കൺവെൻഷൻ ഒക്ടോ. 2 മുതൽ

കുവൈറ്റ്‌ ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ കൺവെൻഷൻ ഒക്ടോ. 2 മുതൽ

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) കൺവെൻഷൻ ഒക്റ്റോബർ 2 ബുധനാഴ്ച്ച മുതൽ ഒക്റ്റോബർ 4 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7.30 മണി മുതൽ 9 മണി വരെ നടക്കും.

ഇവാൻജെലിസ്റ്റ് സാം മല്ലപ്പള്ളി ഈ മീറ്റിംഗിലെ മുഖ്യ പ്രഭാഷകനായിരിക്കും. പ്രയ്‌സ് & വർഷിപ്പ് ലീഡർ ഡോ. ബ്ലെസ്സൻ മേമന കെ റ്റി എം സി സി ക്വയറിനോടൊപ്പം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.