ഷാർജ വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാനം നടന്നു 

ഷാർജ വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാനം നടന്നു 

ഷാർജാ : ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രഡിഷൻ അംഗീകാരം ഉള്ള വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയിൽ പഠിച്ചിറങ്ങിയവരുടെ ബിരുദദാനം നടന്നു.

റവ. ഡോ.സ്റ്റാലിൻ കെ . തോമസ് ( ഐ എ ടി എ ഇന്റർനാഷണൽ ഡയറക്ടർ), റവ.ഡോ. ഡേവിഡ് ടക്കർ , യു എസ് എ (ഐ എ ടി എ ഇന്റർനാഷണൽ ഫാക്കൾട്ടി ആൻഡ് മെൻറ്റർ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

 ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ (ഐപിസി) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റ്‌ലെ ഏക ബൈബിൾ കോളേജ് ആണ് വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി. മാസ്റ്റർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്‌ലർ ഓഫ് തിയോളജി,ഡിപ്ലോമ ഓഫ് തിയോളജി, സർട്ടിഫിക്കറ്റ് ഇൻ തിയോളജി എന്നീ കോഴ്സുകളിലാണ് പഠനം പൂർത്തിയാക്കിയത്.

കോളേജ് ഡയറക്ടർ റവ. ഡോ. വിൽ‌സൺ ജോസഫ് അദ്ധ്യഷനായിരുന്നു. പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കോഴ്സുകൾ ജൂലൈ 10 ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ . റോയ് ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 481 4789/ 050 499 3954

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ