കുവൈറ്റ് ഫസ്റ്റ് എ.ജി: 'CrossRoads' ജനുവരി 3ന്;
കുവൈറ്റ്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ സിഎ സംഘടിപ്പിക്കുന്ന ഏകദിന യൂത്ത് ക്യാമ്പ് "ക്രോസ്‌റോഡ്‌സ്" (CrossRoads) ജനു. 3 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (NECK) കോമ്പൗണ്ടിലെ നോർത്ത് ടെൻ്റിൽ നടക്കും.
പ്രകാശനം സഭാ ശുശ്രുഷകൻ പാസ്റ്റർ ഷിബു മാത്യു, ചർച്ച് സെക്രട്ടറി രാജൻ തോമസിന് നൽകി പ്രോഗ്രാം ഫ്ലയർ പ്രകാശനം നിർവ്വഹിച്ചു. "To Know Jesus Christ" (യേശു ക്രിസ്തുവിനെ അറിയുക) എന്നതാണ് ക്യാമ്പിന്റെ മുഖ്യ ചിന്താ വിഷയം.
പാസ്റ്റർ മാത്യു റ്റി. ജോൺ ക്യാമ്പിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഗായകൻ തിമോത്തിയും ഫസ്റ്റ് എ.ജി. സഭ ക്വയറും ഗാന ശുശ്രൂഷ നയിക്കും.
സി.എ. പ്രസിഡന്റ് ജോൺലി തുണ്ടിയിൽ, സെക്രട്ടറി രഞ്ജി തോമസ്, ട്രഷറർ ജോയൽ ജോൺസൺ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: +965 97251639, 97525944, 69031702.
Advt.


































Advt.

























