റവ. മാത്യൂ ഫിലിപ്പിന് ഡോക്ടറേറ്റ്

ന്യൂയോർക്ക്: ഐപിസി ന്യൂജേഴ്സ‌് ശാലേം സഭയുടെ ശുശ്രൂഷകനും അമേരിക്കയിലെ ഐപിസി ഈസ്റ്റേൺ റീജിയൻ വൈസ് പ്രസിഡൻ്റും സംഘാടകനും പ്രസംഗകനും എഴുത്തുകാരന മായ റവ. മാത്യൂ ഫിലിപ്പിന് പെൻസിൽ വാലിയയിലുള്ള യുണൈറ്റഡ് ലൂഥറൺ സെമിനാരി യിൽ നിന്നും പാസ്റ്റർ കെയർ & കൗൺസിലിംഗിൽ ഡോക്ടറേറ്റ് ലഭിച്ചു. 5 വർഷംകൊണ്ടാണ് ഗവേഷണം പൂർത്തിയാക്കിയത്
മധ്യകാല ആർസ് മോറിയൻഡി പാരമ്പര്യത്തെ ആധുനിക ഹോസ്‌പിസ്, പാസ്റ്ററൽ കെയർ രീതികളു മായി സമന്വയിപ്പിച്ചു കൊണ്ട്, ദി ക്രാഫ്റ്റ് ഓഫ് ലിവിംഗ് ആൻഡ് ഡൈയിംഗ്‌വെൽ എന്നതിനെക്കുറി ച്ചുള്ള അദ്ദേഹത്തിൻ്റെ ഗവേഷണം, തോമസ് നെൽസൺ & സോർവാനിൻ്റെ ഒരു ഡിവിഷനായ വെസ്റ്റ് ബോ പ്രസ്സ് പ്രസിദ്ധീകരിക്കുന്നു.
റവ. മാത്യൂ ഫിലിപ്പ് കേരള യൂണി വേഴ്‌സിറ്റി യിൽ നിന്നും ബി. കോമും ബാഗ്ലൂർ SABC യിൽ നിന്നും BDയും ബാംഗ്ലൂർ SALACS ൽ നിന്നും Mth ബിരുദവും നേടി വിവിധ ബൈബിൾ സെമിനാരിയിൽ അദ്ധ്യാപകനായും സഭാ ശുശ്രൂഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ നാല് പുസ്‌തകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
കഴിഞ്ഞ 17 വർഷമായി ന്യൂ ജേഴ്‌സി ശാലേം ഐപിസി സഭാ ശുശ്രൂഷയോടൊപ്പം ഫിലഡൽഫിയ യിൽ ചാപ്ലേനായും സേവനം അനുഷ്ടിക്കുന്നു. ഭാര്യ ബ്ലസ്സി മാത്യൂ, മൂന്ന് മക്കൾ
Advertisement














































































