അപ്പൊസ്തൊലിക് ചർച്ച് : തൃശൂരിൽ പുതിയ പ്രവർത്തനം
തൃശൂർ: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭയുടെ പുതിയ പ്രവർത്തനം തൃശൂരിൽ ആരംഭിച്ചു. തൃശൂർ കിഴക്കേ കോട്ട ജംഗ്ഷനിൽ തട്ടിൽ ബിൽഡിംഗിൽ (മത്സ്യ വിപണന കേന്ദ്രത്തിന് മുകളിൽ) ആണ് തുടങ്ങിയിട്ടുള്ളത്. എ സി ജി കർമ്മേൽ പ്രെയർ ചേംബറിൻ്റെ
പ്രവർത്തന ഉദ്ഘാടനം സഭാ പ്രസിഡൻ്റ് പാസ്റ്റർ സാമുവേൽ പോൾ നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ സി.ഡി ബോബി അധ്യക്ഷത വഹിച്ചു. ഗ്ലോറിയ മിനിസ്ട്രീസ് ചെയർമാൻ പാസ്റ്റർ എ.സി ജോസ്, ഇവാ ഡെന്നി പുലിക്കോട്ടിൽ, ജോബിഷ് ചൊവ്വല്ലൂർ, കെ.ജി ജെസ്റ്റിൻ എന്നിവർ സംസാരിച്ചു.
പുതിയ പ്രവർത്തനത്തിൻ്റെ ഭാഗമായി ജംഗ്ഷനിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രഭാഷണവും നടന്നു. പാസ്റ്റർ വിജോഷ് വിൽസൻ പ്രസംഗിച്ചു.
പാസ്റ്റർ ജോർജ് ഫിലിപ്പ് സഭയുടെ ആത്മിക ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 8 മുതൽ 10 വരെയാണ് സഭായോഗം നടക്കുന്നത്. ഇംഗ്ലീഷ് ആരാധനക്കും ഉണ്ടായിരിക്കും.
തൃശൂർ ടൗണിൽ രാവിലെ ആരാധനയിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അവസരമാകും. ഫോൺ 9421113563, 9645 424262

