എം.ഇ.പി.സി. ബഹ്റൈൻ സംയുക്ത സഭായോഗം മെയ് 11 ഇന്ന്

എം.ഇ.പി.സി. ബഹ്റൈൻ സംയുക്ത സഭായോഗം മെയ് 11 ഇന്ന്

മനാമ: ബഹറിനിലെ ഉപദേശ ഐക്യമുള്ള പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ മിഡിൽ ഈസ്റ്റ് പെന്തക്കോസ്ത് ചർച്ചിന്റെ ഈ വർഷത്തെ ആദ്യ പൊതുസഭായോഗം മെയ് 11 ഞായറാഴ്ച വൈകിട്ട് 7 മുതൽ സെഗയ്യ എസ്‌. ഫ്. സി. ഹാളിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോൺസൻ, സെക്രട്ടറി പ്രിൻസ് ജോയ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. പാസ്റ്റർ ജെയിംസ് ജോർജ് (യു. എസ്. എ.) മുഖ്യപ്രഭാഷണം നടത്തും. എം. ഇ. പി. സി. ക്വൊയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോൺസൻ (ശാരോൻ ഫെലോഷിപ്പ് ചർച്ച്), വൈസ്‌ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് (എ. ജി.), ജനറൽ സെക്രട്ടറി ബ്രദർ പ്രിൻസ് ജോയ് (ഐ. പി. സി. ഹെബ്രോൻ), ജോ. സെക്രട്ടറി ബ്രദർ മനോജ് തോമസ് (ഐ പി സി ബഹ്റൈൻ), ട്രഷറാർ ബ്രദർ ജോൺസൺ തടത്തിൽ (ഐ പി സി ശാലോം ), ജോ. ട്രഷറാർ ബ്രദർ സുജിത് കുമാർ (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെലോഷിപ്പ്) എന്നിവർ നേതൃത്വം നൽകിവരുന്നു.

കൂടാതെ സ്ഥിരാംഗങ്ങളായി പാസ്റ്റർ തോമസ് ചാക്കോ (ഐപിസി ഇമ്മാനുവേൽ), പാസ്റ്റർ ജയിസൺ കുഴിവിള (ഐ പി സി ബഹ്റൈൻ), പാസ്റ്റർ ലിജോ മാത്യു (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെലോഷിപ്പ്), , പാസ്റ്റർ സജി പി. തോമസ് (ശാലേം ഐ പി സി), പാസ്റ്റർ ബിജു ഹെബ്രോൻ ( ഐ. പി. സി. ഹെബ്രോൻ), പാസ്റ്റർ ബോസ് വർഗീസ് (ചർച്ച്‌ ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ബഹറിൻ ബെഥേൽ), പാസ്റ്റർ പ്രയ്‌സ് തോമസ് (ബെഥേൽ പെന്തക്കോസ്ത് ചർച്ച്‌) എന്നിവർ പ്രവർത്തിക്കുന്നു. 

കമ്മറ്റി അംഗങ്ങളായി ബ്രദർ രഞ്ചിത്ത് ഏബ്രഹാം (ശാരോൻ ഫെലോഷിപ്പ് ചർച്ച്), ബ്രദർ റോബിൻ ജോൺ (ശാരോൻ ഫെലോഷിപ്പ് ചർച്ച്), ബ്രദർ ജോർജി കുരുവിള (എ. ജി.), ബ്രദർ ജയിസൺ ജയിംസ് (ഐ പി സി ഇമ്മാനുവേൽ ) ഓഡിറ്റർ ബ്രദർ ഷാജൻ  മാത്യു (ഐ. പി. സി. ബഹ്‌റൈൻ), ബ്രദർ കുഞ്ഞുമോൻ തോമസ് (ചർച്ച്‌ ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ബഹറിൻ ബെഥേൽ), ബ്രദർ സോജു വർഗീസ് (ബെഥേൽ പെന്തക്കോസ്ത് ചർച്ച്‌) എന്നിവരും പ്രവർത്തിക്കുന്നു..

1991 ൽ രൂപംകൊണ്ട എം. ഇ. പി. സി. യുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ 34 വർഷമായി ബഹറിനിൽ തുടർന്നുവരുന്നു.

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471

Advertisement