ഉത്തർപ്രദേശിൽ സുവിശേഷകനു ക്രൂര മർദ്ദനം

ഉത്തർപ്രദേശിൽ സുവിശേഷകനു  ക്രൂര മർദ്ദനം

വാർത്ത: ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന 

മഹാരാജ് ഗഞ്ച് : മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണത്തിൻ്റെ പേരിൽ ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയിൽ ക്രിസ്തുവിരോധികളാൽ സുവിശേഷകനു അതിക്രൂരമായി മർദ്ദനം.

ലൗവ് ആർമി ക്രൂസേഡ് മിഷനറി ശൈലേഷ് കുമാർ ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഗോരഖ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ശൈലേഷ് കുമാർ തന്റെ ഭാര്യയോടും മകളോടും ഒപ്പം നേപ്പാൾ ബോർഡറിൽ ഉള്ള രാമചന്ദ്ര ഗ്രാമത്തിൽ പ്രാർത്ഥനക്കായി എത്തിയപ്പോഴാണ് ക്രിസ്തുവിരോധികൾ പതിയിരുന്ന് ആക്രമിച്ചത്. 

ശൈലേഷ് കുമാറിൻ്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. അത്യാവശ്യമായി ഒരു സർജറി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു.

 ദേശത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ക്രൈസ്തവരെ "മതപരിവർത്തനത്തിന്റെ" പേര് പറഞ്ഞു വേട്ടയാടുന്ന ക്രിസ്തുവിരോധികളുടെ ക്രൂരതയ്ക്കു അറുതി ഉണ്ടാകേണ്ടതിനായി ദൈവജനം പ്രാർത്ഥിക്കണമേ.