നന്മയിൽ വളരാമെന്ന പ്രതിജ്ഞ ചൊല്ലി പുതുതലമുറ;  സ്നേഹോത്സവത്തിനു ഇടശേരിയിൽ മെയ് 4 ന് സമാപനം

 നന്മയിൽ വളരാമെന്ന പ്രതിജ്ഞ ചൊല്ലി പുതുതലമുറ;   സ്നേഹോത്സവത്തിനു ഇടശേരിയിൽ മെയ്  4 ന് സമാപനം

കോട്ടയം: നല്ലവരാകാം, നന്മയിൽ വളരാമെന്ന പ്രതിജ്ഞ നെഞ്ചിലേറ്റി കോട്ടയം പരിപ്പ് ഗ്രാമത്തിലെ പുതുതലമുറ. റേ ഓഫ് ലൗ ഡെവ. ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ സ്നേഹോത്സവമായ യുണീക് ലൈഫ് സ്കൂളിൽ എത്തിയ കുട്ടികളാണ് നന്മയുടെ പാതയിൽ നടക്കാമെന്ന പ്രതിജ്ഞയെടുത്തത്.

മെയ് 2 ന് ഇടശ്ശേരി പരിപ്പ് യു.പി. സ്ക്കൂളിൽ ആരംഭിച്ച സ്നേഹോത്സവം ഇന്ന് മെയ് 4 ന് സമാപിക്കും.

 നല്ല സ്വഭാവം, നല്ല കുടുംബം, നല്ല ലക്ഷ്യം എന്നീ പ്രതിദിന വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന ക്യാമ്പിൽ കഥയും കാര്യവും, പാട്ടുകൾ, ആക്റ്റിവിറ്റികൾ , ഗെയിമുകൾ, ആക്ഷൻ സോങ്ങുകൾ, ഗാർഡനിംഗ്, പാചകമേള, സ്നേഹക്കൂട് തുടങ്ങി വിവിധ പരിപാടികൾ കോർത്തിണക്കിയിട്ടുണ്ട്.

 ഷാജൻ ജോൺ ഇടയ്ക്കാടാണ് സിലബസ് കോർഡിനേഷൻ ചെയ്തിരിക്കുന്നത്. സജി മത്തായി കാതേട്ട് പ്രോഗ്രാം കോർഡിനേറ്ററും, ലൗജി പാപ്പച്ചൻ ഈവൻ്റ് കോർഡിനേറ്ററുമായി പ്രവർത്തിക്കുന്നു. റേ ഓഫ് ലൗ ഡവലപ്മെൻ്റ് ഫൗണ്ടേഷൻ ഡയറക്ടറായ ജെയിംസ് ചാക്കോയാണ് ചീഫ് കോർഡിനേറ്റർ.

 ഗ്രാമത്തിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത് പേർ ടീച്ചർമാരായി പ്രവർത്തിക്കും. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം അയൽക്കൂട്ടങ്ങൾ ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്.

 പാസ്റ്റർ ജോർജ് പി. ചാക്കോ ചീഫ് ഡയറക്ടാറായി നേതൃത്വം നല്കുന്ന ക്രൈസ്റ്റ് ഏജി ന്യൂയോർക്ക് സഭയുടെ സോഷ്യൽ ഡെവലപ്പ്മെൻ്റ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ റേ ഓഫ് ലൗ ഡവലപ്മെൻ്റ് ഫൗണ്ടേഷൻ വ്യത്യസ്തമായ പ്രവർത്തനശൈലിയിലൂടെ ഗ്രാമകേന്ദ്രീകൃത വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നു. 

ജോർജ് ഏബ്രഹാം വാഴയിലാണ് ഇൻ്റർനാഷണൽ ഡയറക്ടർ.

പരിപ്പ് പ്രദേശത്ത് അഞ്ഞൂറോളം കുടുംബത്തിൽ നിന്നും ഓരോരുത്തർ അംഗങ്ങളായുള്ള അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു. സമ്പാദ്യശീലം, നല്ല കുടുംബങ്ങൾ, നല്ല അയൽപക്കബന്ധം എന്നിവയിലൂടെ സൗഹൃദ ഗ്രാമസൃഷ്ടിയാണ് ലക്ഷ്യമിടുന്നത്.

റേ ഓഫ് ലൗ ഡവ.ഫൗണ്ടേഷനു ഗുഡല്ലൂരിലെ ചില ഗ്രാമങ്ങളിലും വികസ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നിങ്ങളുടെയും ഗ്രാമത്തിലും സ്നേഹോത്സവം നടത്തുന്നതിനായി ബന്ധപ്പെടുക : 94000 51732

Advertisement