ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ ഫെബ്രു.16 മുതൽ

ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ ഫെബ്രു.16 മുതൽ

വാർത്ത: ജോജോ റാന്നി (സെന്റർ കോ ഓർഡിനേറ്റർ)

വാളക്കുഴി : ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ ഫെബ്രുവരി 16 മുതൽ 18 വരെ വാളക്കുഴിയിൽ ജംഗ്ഷന് സമീപം നടക്കും.

സെന്റർ ശുശ്രൂഷകൻ പാസ്റ്റർ മനോജ് ജോർജ് ഉദ്ഘാടനം നിർവഹിക്കും.  പാസ്റ്റർ തോമസ് മാമൻ, പാസ്റ്റർ ഷിജോ എം കെ, പാസ്റ്റർ ജയ്സ് പാണ്ടനാട് എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച സംയുക്ത സഭായോഗത്തിൽ ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ സെക്രട്ടറി റവ ഡോ.ജോർജറ്റി കുര്യൻ, ഇവാ. ടെന്നീസ് മാത്യു പട്ടാമ്പി എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ബിജു പി.കെയുടെ നേതൃത്വത്തിൽ സെന്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.