ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും കർതൃസന്നിധിയിലേക്ക്
വാർത്ത: ചാക്കോ കെ. തോമസ് ബെംഗളൂരു
കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെൻറർ മുണ്ടത്താനം സഭാംഗങ്ങളായ മുളയ്ക്കൽ (മുടിമല) എം. ജി. വർഗീസിൻ്റെ (ജോണി) ഭാര്യ അക്കാമ്മ വർഗീസ് ആഗസ്റ്റ് 6ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിരുവല്ല മുണ്ടകത്തിൽ കുടുംബാംഗമാണ്. അക്കാമയുടെ സംസ്‌കാരം ആഗസ്റ്റ് 14ന് മുണ്ടത്താനം തണ്ണിപ്പാറ ടിപിഎം സഭാ സെമിത്തേരിയിൽ നടത്തി. തൊട്ടടുത്ത ദിവസം ആഗസ്റ്റ് 15ന് ഭർത്താവ് എം.ജി. വർഗീസും (ജോണി – 76) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. വർഗീസിൻ്റെ സംസ്കാരം ആഗസ്റ്റ് 19 ന് അതെ സെമിത്തെരിയിൽ നടത്തി.
തിരുവല്ല മുണ്ടകത്തിൽ വർഗ്ഗീസിൻ്റെയും ഏലിയാമ്മയുടെയും 9 മക്കളിൽ 7-ാമത്തെ മകളായി യാക്കോബായ കുടുംബത്തിലാണ് അക്കാമ്മ ജനിച്ചത്. ഒരിക്കൽ രോഗിയായി എഴുന്നേൽക്കാൻ കഴിയാതെ കട്ടിലിൽ കിടന്ന തൻ്റെ പിതാവിനെ ഒരു പാസ്റ്റർ വന്ന് പ്രാർഥിച്ച ഉടനെ തന്റെ പിതാവ് കട്ടിലിൽ എഴുന്നേറ്റിരുന്നത് താൻ കാണുവാനിടയായി. അങ്ങനെ ദൈവത്തിന്റെ അത്ഭുതപ്രവർത്തി കണ്ട് താനും കുടുംബവും പെന്തക്കോസ്‌ത് അനുഭവത്തിലേക്ക് വരുവാൻ ഇടയായി. പിന്നീട് മുളയ്ക്കൽ കുടുംബത്തിലേ വർഗീസിനെ വിവാഹം ചെയ്തു. ദൈവം അവർക്ക് മൂന്നു മക്കളെ നൽകി.
സഭയുടെ ആത്മീയ കാര്യങ്ങളിലും സുവിശേഷം അറിയിക്കുന്നതിലും ഇരുവരും ശ്രദ്ധാലുക്കളായിരുന്നു.
പലപ്രാവശ്യം രോഗിയായിരുന്നപ്പോഴും സൗഖ്യമായാലും ഇല്ലെങ്കിലും ദൈവത്തിനായി ജീവിക്കുമെന്ന പ്രതിഷ്ഠയോടെ ജീവിക്കുവാൻ അവർക്ക് സാധിച്ചിരുന്നു. ദൈവീക രോഗശാന്തിയിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന അക്കാമ്മ അവസാനത്തോളം അത് നിലനിർത്തുവാനിടയായി. ഉയിർപ്പിന്റെ പ്രഭാതത്തിൽ വീണ്ടും ഇരുവരെയും കാണാമെന്ന പ്രതീക്ഷയോടെയാണ് കുടുംബാംഗങ്ങൾ .
മക്കൾ: മഞ്ജു, രഞ്ചു, സിഞ്ചു. മരുമക്കൾ: ജോസഫ് മാത്യു. എൽഷ രെഞ്ചു. ജോസ്പോൾ ജേക്കബ്. സഹോദരങ്ങൾ:എം.സി.ചാക്കോ- സൂസമ്മ ചാക്കോ,മറിയാമ്മ ചാണ്ടി-N.V. ചാണ്ടി, പരേതനായ തോമസ് ജോർജ്-വൽസമ്മ തോമസ്, ഷാജി ജോർജ് - സൂസൻ ഷാജി, എൽഡർ ഷിജു ജോർജ് T.P.M പത്തനംതിട്ട (പൂഴിക്കാട്). സഹോദരമക്കൾ: സിസ്‌റ്റർ സുജാ സൂസൻ ജേക്കബ് T.P.M തിരുവല്ല (മുട്ടം), ബ്രദർ ജിൻസിൻ എം. തോമസ് (T.P.M,UK).

