പാസ്റ്റർ ജോസഫ് വില്യംസ് ഐപിസി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി നോർത്ത് അമേരിക്ക ചെയർമാൻ
കാനഡ: ഐപിസി എഡ്യൂക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി നോര്‍ത്ത് അമേരിക്കന്‍ ചെയര്‍മാനായി പാസ്റ്റര്‍ ജോസഫ് വില്യംസ് തിരഞ്ഞെടുക്കപ്പെട്ടു. 25 വര്‍ഷം പിന്നിടുന്ന ഐപിസി എഡ്യൂക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഐപിസി തിയോളജിക്കല്‍ സെമിനാരി കോട്ടയം (ഐപിസി ടിഎസ്കെ).
ഐപിസിയിലെ ആഗോള തലത്തിന്‍റെ സീനീയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോസഫ് വില്യംസ് ഐപിസി റോക്ക്ലാന്‍റ് അസംബ്ലി സഭയുടെ സ്ഥാപക പ്രസിഡന്‍റും സീനിയര്‍ ശുശ്രൂഷകനുമാണ്. പെന്തെക്കോസ്തരുടെ ഇടയില്‍ അറിയപ്പെടുന്ന കുടുംബമായ തോപ്പിലെ പാസ്റ്റര്‍ ജോസഫ് വില്യംസ് ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സാമുഹ്യപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയനാണ്.
ഐപിസിയുടെ ആഗോളത്തലത്തിലും അമേരിക്കയിലും വിവിധ തലങ്ങളില്‍ നേതൃത്വം വഹിക്കുന്നു. എം.കോം, എംബിഎ ബിദുദങ്ങള്‍ കരസ്ഥമാക്കിയ പാസ്റ്റര്‍ ജോസഫ് വില്യംസ് അഡ്മിനിസ്ട്രേറ്റീവ്, ലീഡര്‍ഷിപ്പ് മാനേജ്മെന്‍റിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ഐപിസി ഇഡബ്ല്യുഎസ് നോര്‍ത്ത് അമേരിക്കന്‍ മറ്റുഭാരവാഹികളായി പാസ്റ്റര്‍ സ്റ്റാന്‍ലി ഡാനിയേല്‍ (കോ-ചെയര്‍മാന്‍), തോമസ് കെ. വര്‍ഗീസ് (ഫിനാന്‍സ് വൈസ് ചെയര്‍മാന്‍), അലക്സാണ്ടര്‍ ജോര്‍ജ് (വൈസ് ചെയര്‍മാന്‍ - അഡ്മിന്‍), സാക് ചെറിയാന്‍ (ചാരിറ്റി, വൈസ് ചെയര്‍മാന്‍), വില്‍സന്‍ യോഹന്നാന്‍ (വൈസ് ചെയര്‍മാന്‍ - ഡെവലപ്മെന്‍റ്), ഡോ. ജോളി മാത്യു (പ്രസിഡന്‍റ്), പാസ്റ്റര്‍ ഇട്ടി എബ്രഹാം (വൈസ് പ്രസിഡന്‍റ്), സി.എം. എബ്രഹാം (ജനറല്‍ സെക്രട്ടറി), രാജു പൊന്നോലില്‍ (ജനറല്‍ ട്രഷറര്‍), പാസ്റ്റര്‍ തോമസ് കുര്യന്‍ (ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഭോപ്പാലിലെ സുസമചർ സേവാ മണ്ഡലി IPCEWS-ന്റെ സഹകരണത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനമാണ്. കൂടാതെ പ്രായമായവരെ താമസിപ്പിക്കുന്നതിനായി വാകത്താനത്ത് 'അസിസ്റ്റഡ് ലിവിംഗ് ഹോമിന്റെ' പണികൾ പുരോഗമിക്കുന്നുണ്ട്. മറ്റിതര സാമൂഹിക - ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സൊസൈറ്റി നേതൃത്വം നൽകിവരുന്നു. ഇന്ത്യയിലെ പ്രമുഖ തദ്ദേശീയ പെന്തക്കോസ്ത് പ്രസ്ഥാനമായ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിലെ റീജിയനുകളും, സഭകളും, വ്യക്തികളും ചേർന്ന് നേതൃത്വം നൽകുന്ന ഐപിസി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.


