ഏലിയാമ്മ ഡാനിയൽ ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ: ഐപിസി ഷാലോം സഭാംഗമായ ഏലിയാമ്മ ദാനിയേൽ (83) നിര്യാതയായി. ചെങ്ങന്നൂർ പണിക്കശ്ശേരിൽ എബനേസർ വീട്ടിൽ പാസ്റ്റർ മാത്യു ഫിലിപ്പിന്റെ ഭാര്യയാണ് പരേത.
കോഴഞ്ചേരി തെക്കേമല മുണ്ടക്കത്തോട്ടിൽ കുടുംബാംഗമാണ്. റിട്ടയേർഡ് അധ്യാപികയായിരുന്നു.
മക്കൾ: ജെസ്സി ജേക്കബ്, സൂസൻ ബൈജു മാത്യു, ആൻസി ജോ ഏബ്രഹാം, ഫിലിപ്പ് മാത്യു.
മരുമക്കൾ: വർഗീസ് ജേക്കബ്, പാസ്റ്റർ ബൈജു മാത്യു, ജോ എബ്രഹാം, ക്രിസ്റ്റീന മാത്യു.
ദീർഘകാലം ജോലിയോടൊപ്പം കേരളത്തിൽ സഭാ പ്രവർത്തനത്തിൽ കോവൂർ സഭയോടുള്ള ബന്ധത്തിൽ പ്രവർത്തിച്ചിരുന്നു.
ശവസംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച വൈകിട്ട് അഞ്ചുമണി മുതൽ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണർ ഹോമിൽ ആരംഭിക്കും . സംസ്കാരം തിങ്കളാഴ്ച രാവിലെ അവിടെവച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മേരിഹിൽ സെമിത്തേരിയിൽ നടക്കും.
വാർത്ത: കുര്യൻ ഫിലിപ്പ്