ഡോ. റോയി ബി കുരുവിളയുടെ മാതാവ് പുനലൂർ ശങ്കരമംഗലത്തു തങ്കമ്മ ബേബി കുരുവിള (84) നിര്യാതയായി

ഡോ. റോയി ബി കുരുവിളയുടെ മാതാവ് പുനലൂർ ശങ്കരമംഗലത്തു  തങ്കമ്മ ബേബി കുരുവിള (84) നിര്യാതയായി

പുനലൂർ : ചെമ്മന്തൂർ പത്തേക്കർ വാർഡിൽ ശങ്കരമംഗലത്തു എബനേസർ ഗാർഡൻസിൽ പരേതനായ പാസ്റ്റർ ബേബി കുരുവിളയുടെ (പത്തേക്കർ കുരുവിള സാർ) ഭാര്യയും, പത്തനംതിട്ട വാര്യാപുരം മടുക്കോലിൽ കുടുംബാംഗവും ആയ തങ്കമ്മ ബേബി കുരുവിള (84) നിര്യാതയായി.

സംസ്കാരം ഓഗസ്റ്റ് 6ന് ബുധനാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് കിഴക്കേതെരുവ് ദൈവസഭയുടെ ആഭിമുഖ്യത്തിൽ പത്തേക്കർ കുടുംബകല്ലറയിൽ. 

മക്കൾ: റാണി (പുനലൂർ), ജോളി, (വിർജീനിയ), ഡോ. റോയി (അബുദാബി), ജോജോ (മാത്യു -UK) , ജെസ്സി (കുവൈറ്റ്).

മരുമക്കൾ: ജോൺസൻ (late), പോൾസൺ, ഡോ. ജീൻ, ലേഖ, ചാൾസ്