സാഹിത്യ സംഗമവും അവാർഡ് ദാനവും ഫെബ്രു. 21ന് ഷാർജയിൽ

സാഹിത്യ സംഗമവും അവാർഡ് ദാനവും ഫെബ്രു. 21ന് ഷാർജയിൽ

ടോമിൻ ജെ.തച്ചങ്കരി ഐ പി എസ് മുഖ്യാതിഥി 

ഷാർജ : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21ന് ഷാർജ വർഷിപ്പ് സെന്ററിൽ സാഹിത്യ സംഗമവും തോന്നയ്ക്കൽ അവാർഡും, പ്രവാസി മാധ്യമ പുരസ്കാര സമർപ്പണവും നടക്കും. മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തും.

ചാപ്റ്റർ പ്രസിഡണ്ട് ലാൽ മാത്യുവിന്റെ അധ്യക്ഷതയിൽ ഐപിസി യുഎഇ റീജിയൻ പ്രസിഡണ്ട് റവ. ഡോ. വിൽ‌സൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആമുഖ പ്രഭാഷണം നടത്തും. തോന്നയ്ക്കൽ സാഹിത്യ പുരസ്കാരം കാർട്ടൂണിസ്റ്റ് സജി നടുവത്ര ഏറ്റുവാങ്ങും. പ്രവാസി മാധ്യമ പുരസ്കാരം മന്നാ ചീഫ് എഡിറ്റർ പി. സി. ഗ്ലെന്നിക്ക്‌ സമർപ്പിക്കും. വിവിധ സഭാ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സാഹിത്യ രചന മത്സര വിജയികൾക്ക് പുരസ്കാരവും പ്രശസ്തിപത്രവും നൽകി ആദരിക്കും.

ഗ്ലോബൽ മീഡിയ അസോസിയേഷൻ ഭാരവാഹികളായ ഡോ. റോയ് ബി. കുരുവിള, കൊച്ചുമോൻ ആന്താര്യത്ത്‌, നെവിൻ മങ്ങാട്ട്, വിനോദ് എബ്രഹാം, പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ്‌ എന്നിവർ നേതൃത്വം നൽകും.

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.