ഡോ. വി.വി. തോമസിൻ്റെ(61) സംസ്കാരം മെയ് 15 ന് നിലമ്പൂരിൽ
സംസ്കാര ശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം
https://www.youtube.com/live/dMKclRvvlA0?si=1-x4WSdJ2INHzZi6
നിലമ്പൂർ: കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ട നിലമ്പൂർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് ഡയറക്ടർ വെളുത്തമോടയിൽ പാസ്റ്റർ ഡോ. വി.വി.തോമസിൻ്റെ (61) സംസ്കാര ശുശ്രൂഷ മെയ് 15 ഇന്ന് രാവിലെ 9 ന് നിലമ്പൂർ വീട്ടിക്കൂത്ത് ഫോക്കസ് ഇന്ത്യ കോളേജിൽ.
ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളേജ് അധ്യാപകൻ , പൂണൈ യൂണിയൻ ബിബ്ലിക്കൽ കോളേജ് അധ്യാപകൻ,
അസംബ്ലീസ് ഓഫ് ഗോഡ് ശുശൂഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ. തിരുവല്ല അരയാലുംമൂട്ടിൽ കുടുംബാംഗം മിനി തോമസ് .
മക്കൾ. ജസ്റ്റിൻ വി തോമസ് ( സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രിസ്ത്യൻ സ്റ്റഡീസ്, ബെംഗളൂരു), ജൂലിയറ്റ് വി.തോമസ് (ചിക്കാഗോ).
നിലമ്പൂർ വെളുത്തമോടയിൽ ഡോ. വി.വി.തോമസ് (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 15 വ്യാഴാഴ്ച നിലമ്പൂരിൽ നടക്കും. ബഥേൽ ഏ ജി സഭയുടെ നേതൃത്വത്തിൽ രാവിലെ 9 ന് ഫോക്കസ് ഇന്ത്യാ തിയോളജിക്കൽ കോളേജ് അങ്കണത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 1ന് സംസ്കരിക്കും.
മെയ് 12 ന് രാവിലെ 8.30 മുതൽ 10.30 വരെ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൻ്റെ Ranson ഹാളിൽ പൊതുദർശനവും ശുശ്രൂഷയും നടക്കും.
ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജ് പ്രൊഫസർ, പുനൈ യൂണിയൻ ബിബ്ലിക്കൽ സെമിനാരി അധ്യാപകൻ, നിലമ്പൂർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് ഡയറക്ടർ, അസംബ്ലീസ് ഓഫ് ഗോഡ് ശുശൂഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: തിരുവല്ല അരയാലുംമൂട്ടിൽ മിനി തോമസ് .
മക്കൾ: ജസ്റ്റിൻ വി തോമസ് (SAIACS, ബാംഗളൂർ), ജൂലിയറ്റ് വി തോമസ് (ചിക്കാഗോ).
സഹോദരങ്ങൾ: പാസ്റ്റർ ജയിംസ് വർഗീസ് (ഐപിസി സെൻ്റർ ശുശ്രൂഷകൻ, ഇരിട്ടി), തങ്കമ്മ ജോയി (കോഴിക്കോട്), ഓമന സജി ( നിലമ്പൂർ), സൂസൻ ജേക്കബ് (കുവൈറ്റ്), ജയിനമ്മ ജോൺസൺ (തൃശൂർ).
ജോയി കെ (Director, Common Grounds International Academy, Kozhikode). ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാൾ പാസ്റ്റർ ഡോ. സജി ജേക്കബ്, ജേക്കബ് ഇടമുറിയിൽ (Kuwait), പാസ്റ്റർ ജോൺസൺ ജോർജ് (പാലക്കാട്) എന്നിവർ സഹോദരിമാരുടെ ഭർത്താക്കന്മാരാണ്.
Advertisement

















































