എടത്വ കക്കാടംപള്ളിൽ കെ.പി. മാത്യു നിര്യാതനായി
എടത്വ: കക്കാടംപള്ളിൽ കെ.പി.മാത്യു (ബേബി -76) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച (23/2/2023) 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12.30ന് എടത്വ ഐപിസി ബെഥേൽ സഭയുടെ നേതൃത്വത്തിൽ കുന്തിരിക്കലുള്ള സെമിത്തേരിയിൽ.
ഭാര്യ: പത്തനാപുരം പ്ലാവിലവടക്കേതിൽ മേരിക്കുട്ടി മാത്യു. മക്കൾ: ഷൈജു (കക്കാടംപള്ളിൽ ഗ്ലാസ് ഹൗസ്, എടത്വ), ഷൈനി, ഷിജു (യുഎസ്). മരുമക്കൾ: ജിത്തു, പാസ്റ്റർ ബിനു ജോർജ് (ചർച്ച് ഓഫ് ഗോഡ് ഇന്ത്യ, പറക്കോട്), ടിൻ്റു (യുഎസ്).

