പാസ്റ്റർ കെ.വി ജോർജ്ജിൻ്റെ (ജോർജ്കുട്ടി -78) സംസ്കാരം നവം.21 ന്

പാസ്റ്റർ കെ.വി ജോർജ്ജിൻ്റെ (ജോർജ്കുട്ടി -78) സംസ്കാരം നവം.21 ന്

 പീച്ചി: കാറിടിച്ചുണ്ടായ അപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പീച്ചി  കുന്നത്ത് വീട്ടിൽ പാസ്റ്റർ കെ.വി ജോർജ്ജ് (ജോർജ്കുട്ടി -78) യുടെ സംസ്കാരം നവംബർ 21 ന് വെള്ളിയാഴ്ച നടക്കും. ഭൗതിക ശരീരം രാവിലെ 8 ന് പീച്ചി ഗേയ്റ്റിന് സമീപമുള്ള ഭവനത്തിൽ കൊണ്ടുവന്ന് പൊതുദർശനത്തിന് വെക്കും. തുടർന്ന് 11 ന് സംസ്കാര ശുശ്രൂഷ ആരംഭിക്കും. വൈകീട്ട് 3 ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ സംസ്കരിക്കും.

ദേശീയ പാതയിൽ മുല്ലക്കരക്ക് സമീപം തോട്ടപ്പടിക്കും മുളയം റോഡിനുമിടയിലായിരുന്നു അപകടം. ബുധനാഴ്ച വൈകീട്ട് ആറരയോടെ തൃശൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ വെച്ചായിരുന്നു സംഭവം. ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചതെന്ന് പറയുന്നു. ദീർഘകാലം ഐപിസി പീച്ചി സെൻ്ററിൽ ശുശ്രൂഷകനായിരുന്നു. തൃശൂർ ജില്ലയിലെ മുളയം, കാളക്കുന്ന്, മരോട്ടിച്ചാൽ, പൂളായ്ക്കൽ, പള്ളിയങ്ങാടി, വട്ടായി സഭകളിൽ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ - സാറാമ്മ ജോർജ് (തൃശൂർ കോമ്പാറ കുടുംബാംഗം)

മക്കൾ - പാസ്റ്റർ സജി ജോർജ് (ശാലോം ചർച്ച്, തൃശൂർ), റെജി, ടിജി, ജിജി

മരുമക്കൾ - ലിൻസി, ലിജി, അഞ്ജു, പാസ്റ്റർ അലക്സ്.

പാസ്റ്റർ കെ.ഒ വർഗീസ് ( പീച്ചി മാസ്റ്റർ), പാസ്റ്റർ കെ.ഒ തോമസ് എന്നിവരുടെ സഹോദരി ഭർത്താവാണ് പാസ്റ്റർ ജോർജുകുട്ടി

വാർത്ത: ഡെന്നി പുലിക്കോട്ടിൽ

Advt.