പാസ്റ്റർ എൻ സ്റ്റീഫൻ കർത്തൃസന്നിധിയിൽ

പാസ്റ്റർ എൻ സ്റ്റീഫൻ കർത്തൃസന്നിധിയിൽ

വാർത്ത: ജോസ്കോ ജോസ് ഗാന്ധിധാം

ഗാന്ധിധാം: വടക്കേ ഇന്ത്യയിലെ അപ്പോസ്തലൻ എന്നറിയപ്പെടുന്ന ചർച്ച് ഓഫ് ഗാന്ധിധാം (ഗാന്ധിധാം ശാലേം ചർച്ച്) സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ എൻ. സ്റ്റീഫൻ (89) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 7 ന് ഗാന്ധിധാമിൽ നടക്കും.

 ഗാന്ധിധാം, കച്ച് എന്നീ പ്രദേശങ്ങളിലും ഗുജറാത്തിലും വടക്കേ ഇന്ത്യയിലെ മിക്കയിടങ്ങളിലും അനേകം സഭകൾ സ്ഥാപിക്കുന്നതിനും സുവിശേഷം അറിയിക്കുന്നതിനും ശുശ്രൂഷകന്മാരെ പരിശീലിപ്പിക്കുന്നതിനും ഏറെ പ്രയത്നിച്ചു. വടക്കേയിന്ത്യയുടെ സൗഖ്യത്തിനായും സുവിശേഷ വ്യാപനത്തിനുമായി സജീവമായി പ്രയത്നിച്ച തലയെടുപ്പുള്ള ശക്തനായ സുവിശേഷകനും വേദാധ്യാപകനുമായിരുന്നു. 

അദ്ദേഹത്തിൻ്റെ ലോക്കൽ സഭയായ ചർച്ച് ഓഫ് ഗാന്ധിധാം സഭയിൽ വിവിധ ഭാഷകളിലുള്ള ആരാധനയിൽ രണ്ടായിരത്തോളം വിശ്വാസികളാണ് കൂടി വരുന്നത്. കൂടുതൽ വിവരങ്ങൾ പിന്നാലെ. വിവരങ്ങൾക്ക് : 98253 58012, +91 98795 82692

Advertisement