റീഗൽ ജോയിസ് തേറയിൽ (61) നിര്യാതയായി
ചുള്ളിക്കര (കാസറഗോഡ്): പയനിയർ മിഷണറി ചർച്ച് ചുള്ളിക്കര സഭാ ശുശ്രൂഷകൻ പാസ്റ്റർ.എം.എ റോയിയുടെ സഹധർമ്മിണി റീഗൽ ജോയിസ് തേറയിൽ(61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ക്രൈസ്തവ എഴുത്തുകാരനും ഗ്രന്ഥകാരനും ആയ സുവി:ജോർജ്ജ് തേറയലിന്റെ(കോഴിക്കോട്)യും പരേതയായ മേഴ്സി ബിയാട്രിസിന്റെയും മകളാണ്.
സംസ്കാരം 23നു തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചുള്ളിക്കര വ്യാപാര ഭവനിൽ വെച്ചു നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 മണിക് പടുപ്പു പയനിയർ മിഷനറി ചർച്ചു സെമിത്തേരിയിൽ.
മകൻ: സ്റ്റാൻലി റോയി ജോൺസ് (ബാംഗ്ലൂർ) മരുമകൾ: ഡോ.എസ്ഥേർ ഹന്ന ബി.
സഹോദരൻ: റെജിനോൾഡ് ജെയ്സൺ.



