മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ - 75) നിര്യാതനായി
പുനലൂർ: ഇന്ത്യ പെന്തക്കോസ്ത് സീയോൻ ദൈവസഭാംഗമായ കാഞ്ഞിരമല മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ - 75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു. 26ന് കാഞ്ഞിരമലയിലുള്ള ഭവനത്തിൽ രാവിലെ 8നും, 9:15 മുതൽ പുനലൂർ ഐപിസി സീയോൻ സഭാഹാളിലും നടക്കുന ശുശ്രൂഷകൾക്കു ശേഷം 12:30ന് പുനലൂർ കല്ലുമലയിൽ ഉള്ള ഐ പി സി സീയോൻ സെമിത്തേരിയിൽ.
ഭാര്യ : ഗ്രെയ്സമ്മ എം. ചാക്കോ. മക്കൾ - സാം മത്തായി ചാക്കോ (യു.കെ), സുജ ജയിംസ് (കുവൈറ്റ്).
മരുമക്കൾ: ഷെബി സാം, ജയിംസ് ജോൺ.
കൊച്ചുമക്കൾ: വിൻസെൻ്റ് സാം മത്തായി, ആൻ മറിയം ജയിംസ്, സ്റ്റീഫൻ ജയിംസ് ജോൺ, സവാന്ന ഗ്രേസ് സാം.
സഹോദരങ്ങൾ: അന്നമ്മ വർഗ്ഗീസ് (ചിന്നമ്മ - ഭോപ്പാൽ), എം സി മാത്യു (കുഞ്ഞുമോൻ - ഫരിദാബാദ്), പരേതരായ എം. സി. ജോർജ് (കൊച്ചായൻ), സി. ഉണ്ണൂണി, സി. ചാക്കോ (ബേബി), കുഞ്ഞമ്മ വർഗ്ഗീസ്.

