ആരാധനയ്ക്കായി പോകുമ്പോൾ വാഹനാപകടം: എസ്തേർ ജോമോൻ (27) മരണമടഞ്ഞു

ആലപ്പുഴ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ചന്തിരൂർ സഭാംഗം അരൂർ തച്ചാറ വീട്ടിൽ ജോമോൻ്റെ ഭാര്യ എസ്തർ ജോമോൻ (27) വാഹനാപകടത്തിൽ മരണമടഞ്ഞു. മെയ് 18 ഞാറാഴ്ച്ച രാവിലെ ആരാധനയിൽ സംബന്ധിക്കുവാനായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റ്റോറസ് ലോറിക്കടിയിൽപ്പെട്ടാണ് അപകടം ഉണ്ടായത്.
സംസ്കാരം മെയ് 20ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അരൂർ സഭാ സെമിത്തെരിയിൽ.
Advertisement