പള്ളിപ്പാട് കൊച്ചുവീട്ടിൽ പാസ്റ്റർ മത്തായി സാമുവേൽ (84) കർത്തൃ സന്നിധിയിൽ

പള്ളിപ്പാട് കൊച്ചുവീട്ടിൽ പാസ്റ്റർ മത്തായി സാമുവേൽ (84) കർത്തൃ സന്നിധിയിൽ
ad
ad
ad

തിരുവല്ല :  ഹരിപ്പാട് പള്ളിപ്പാട് കൊച്ചുവീട്ടിൽ പാസ്റ്റർ മത്തായി സാമുവേൽ (84) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നെല്ലാട് ഏ.ജി. സഭയുടെ നേതൃത്വത്തിൽ ഓഗ. 18ന് രാവിലെ 8.30ന് തിരുവല്ല തോട്ടഭാഗത്തുള്ള ഭവനത്തിലും ശേഷം കുമ്പനാട് ഹെബ്രോൻ ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മല്ലപ്പള്ളി ഏ.ജി. സെമിത്തേരിയിൽ. അസംബ്ലീസ് ഓഫ് നേഡ് സഭയുടെ ദീർഘകാല ശുശ്രൂഷകനായിരുന്നു.

ഭാര്യ: തിരുവല്ല കുളക്കാട്ടിൽ ചരുവുകാലായിൽ അന്നമ്മ. മക്കൾ: ജോജോ (സൗദി), ജിജി. മരുമക്കൾ: മെർലിൻ (സൗദി), ജോൺസൻ. 

കൊച്ചുമക്കൾ: ജെയ്റ, ജെയ്ഡൻ, ജെറുഷ, ജോന്നത്ത.

Advertisement