പ്രൊഫ.ഡോ. പി.സി. ഈശോ നിര്യാതനായി; സംസ്കാരം മെയ് 26ന്

പ്രൊഫ.ഡോ. പി.സി. ഈശോ നിര്യാതനായി; സംസ്കാരം മെയ് 26ന്

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം റിട്ട. പ്രൊഫസർ പൊറ്റമ്മൽ കുലത്താക്കൽ ആലുംമൂട്ടിൽ പടിഞ്ഞാറ്റുംകര വീട്ടിൽ ഡോ. പി.സി. ഈശോ (82) നിര്യാതനായി.

മൃതദേഹം 25 ന് ഞായറാഴ്ച 2 മുതൽ പൊറ്റമ്മലിലെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 26ന് തിങ്കളാഴ്ച 12 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വെസ്റ്റ്ഹിൽ ബ്രദറൻസ് അസംബ്ലി സെമിത്തേരിയിൽ.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീൻ ഫാക്കൽറ്റി ഓഫ് മെഡിസിൻ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിട്ടയർമെന്റിന് ശേഷം കോഴിക്കോട് പിവിഎസ് ഹോസ്പിറ്റലിലും ആസ്റ്റർ മിംസ് ഹോസ്പിറ്റലിലും പ്രവർത്തിച്ചിരുന്നു.

ക്ലിനിക്കൽ മെഡിസിനിലെ പ്രാവണ്യം കണക്കിലെടുത്ത് കോഴിക്കോട് ഐഎംഎ ബെസ്റ്റ് ഡോക്ടർ അവാർഡ് നൽകി ആദരിച്ചിരുന്നു.

കോഴഞ്ചേരി പുല്ലാട് പടിഞ്ഞാറ്റുകര വീട്ടിൽ പരേതരായ റിട്ട.ഹെഡ്മാസ്റ്റർ ചാക്കോ സി. ചെറിയാൻ - ഏലിയാമ്മ ചാക്കോ ദമ്പതികളുടെ മകനായി 1942 നവംബർ 8 ന് ജനിച്ചു.

ഭാര്യ: മറിയാമ്മ വർഗീസ് 
തലവടി കുന്നത്തു പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ജെയിംസ് പി ഈശോ, സൂസൻ  പി ഈശോ. മരുമക്കൾ:
ലീന ജെയിംസ് , ഡൊമിനിക് ബെഞ്ചമിൻ.

സഹോദരങ്ങൾ: പരേതനായ പ്രൊഫ. ചാക്കോ രാമച്ച, 
ഡോ.പി.സി ചെറിയാൻ 
( തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ).

വാർത്ത: വി.വി. ഏബ്രാഹാം

യി

Advertisement