പാസ്റ്റർ കെ.കെ ചെല്ലപ്പൻ കർത്തൃസന്നിധിയിൽ
ന്യൂഡൽഹി: ഡൽഹി - എൻ.സി.ആർ. മേഖലയിൽ ദീർഘകാലം സുവിശേഷ ശുശ്രൂഷ നിർവഹിച്ചിരുന്ന റവ. പാസ്റ്റർ കെ. കെ. ചെല്ലപ്പൻ (57) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കോട്ടയം കാനം സ്വദേശിയാണ്.ഡൽഹി - എൻ.സി.ആർ മേഖലയിൽ സുവിശേഷ വ്യാപനത്തിനും സഭകളുടെ മുന്നേറ്റത്തിനും കഠിനാദ്ധ്വാനം ചെയുകയും എല്ലാ പ്രവർത്തനങ്ങളിലും സജീവും ആയിരുന്നു.
സംസ്കാരം ഒക്ടോബർ 5, തിങ്കളാഴ്ച രാവിലെ 11 ന് ന്യൂഡൽഹിയിലെ ബാത്ര ഹോസ്പിറ്റലിന് സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: രാജമ്മ ചെല്ലപ്പൻ. മകൻ: ബ്ലെസ്സൺ.
വാർത്ത: പാസ്റ്റർ പ്രകാശ് മാത്യു ഡൽഹി




