ഗുഡ്ന്യൂസ് വയനാട് ജില്ലാ കോർഡിനേറ്റർ പാസ്റ്റർ ജോബി ഇ.ടി യുടെ ഭാര്യാപിതാവ് കോളിച്ചാൽ പ്ലാക്കടുപ്പിൽ വർഗ്ഗീസ് തോമസ് (തങ്കച്ചൻ - 70) നിര്യാതനായി

ഗുഡ്ന്യൂസ് വയനാട് ജില്ലാ കോർഡിനേറ്റർ  പാസ്റ്റർ ജോബി ഇ.ടി യുടെ ഭാര്യാപിതാവ് കോളിച്ചാൽ പ്ലാക്കടുപ്പിൽ വർഗ്ഗീസ് തോമസ് (തങ്കച്ചൻ - 70) നിര്യാതനായി

കാസർഗോഡ്: ഗുഡ്ന്യൂസ് വയനാട് ജില്ലാ കോർഡിനേറ്ററും ചർച്ച് ഓഫ് ഗോഡ് മാനന്തവാടി ടൗൺ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോബി ഇ.ടി യുടെ ഭാര്യാപിതാവ് കോളിച്ചാൽ പ്ലാക്കടുപ്പിൽ വർഗ്ഗീസ് തോമസ് (തങ്കച്ചൻ - 70) നിര്യാതനായി. സംസ്ക്കാരം മെയ് 8 നാളെ ബുധൻ രാവിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് പാണത്തൂർ ഏ.ജി സഭാ സെമിത്തേരിയിൽ.

ക്രിസ്തീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം ഗുഡ്ന്യൂസിന്റെ  റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച റിപ്പോർട്ടർക്കുള്ള ഗുഡ്നൂസിന്റെ അവാർഡിനും  അർഹനായിട്ടുണ്ട്.

ഭാര്യ അന്നമ്മ വർഗീസ് പറവൂർ കാവുങ്കൽ കുടുംബാംഗമാണ്.

മക്കൾ : ഷിലു, ഷിൻസ്.

മറ്റു മരുമക്കൾ : ലിൻ്റ.  

Advertisement