അറയ്ക്കപ്പടി തെക്കേവീടന്‍ സുവി. റ്റി.കെ. ഏലിയാസ് (69) നിര്യാതനായി

അറയ്ക്കപ്പടി തെക്കേവീടന്‍ സുവി. റ്റി.കെ. ഏലിയാസ് (69) നിര്യാതനായി

സംസ്‌കാരം ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം

https://youtu.be/XVESMJYkkA4

കോലഞ്ചേരി: കളമശ്ശേരി ഫെയ്ത് സിറ്റി സഭാംഗം അറയ്ക്കപ്പടി സുവിശേഷകന്‍ റ്റി.കെ. ഏലിയാസ് തെക്കേവീടന്‍ നിര്യാതനായി. ഭൗതികശരീരം തിങ്കള്‍ (22.09.2025) വൈകിട്ട് 6.00 ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ (23.09.2025) രാവിലെ 9.00 ന് ഭവനത്തില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക് 12.00 മണിയ്ക്ക് പുത്തന്‍കുരിശ് ഫെയ്ത്ത് സിറ്റി ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

ഭാര്യ: സൂസന്‍ മഴുവന്നൂര്‍ കണ്ണിക്കാട്ടേല്‍ കുടുംബാംഗമാണ്. മക്കള്‍: എബിന്‍ ഏലിയാസ് (റിയാദ്) എസ്ഥേര്‍ സാം. മരുമക്കള്‍: കൃപ സാറ എബിന്‍ (റിയാദ്), സാം പോള്‍ (കീബോര്‍ഡിസ്റ്റ്).

സുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു സുവിശേഷകന്‍ റ്റി.കെ. ഏലിയാസ്. സൗഖ്യമാക്കുന്ന ദൈവം, സഭ നൂറ്റാണ്ടുകളിലൂടെ, നിങ്ങള്‍ സത്യദൈവത്തെ അറിഞ്ഞുവോ? നിങ്ങള്‍ സുവിശേഷം കേട്ടവരോ? എന്ന് തുടങ്ങി നിരവധി ലഘുലേഖകള്‍, തന്റെ സാക്ഷ്യവും തിരുവചന സത്യങ്ങളും ഉപദേശത്തില്‍ വിട്ടുവീഴ്ചയില്ലാതെ എഴുതി അച്ചടിച്ച് വിതരണം ചെയ്തു. ഭവനങ്ങളും ആശുപത്രികളും ജയിലുകളും, റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും കയറിയിറങ്ങി സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തി. വ്യക്തിഗത സുവിശേഷീകരണം ഏറെ പ്രിയപ്പെട്ടിരുന്ന സുവിശേഷകന്‍ പട്ടണങ്ങളും ഗ്രാമങ്ങളും കയറിയിറങ്ങി പരസ്യയോഗങ്ങളും നടത്തി അനേകരെ ക്രിസ്തുവിനുവേണ്ടി നേടിയ ഒരു ധീരനായ ഭക്തനായിരുന്നു. വലിയകുളം സ്വതന്ത്രസഭയുടെ മുന്‍ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചികിത്സയേക്കാള്‍ സൗഖ്യമാക്കുന്ന ദൈവത്തോടുള്ള പ്രാര്‍ത്ഥനയാണ് വലിയ മരുന്ന് എന്ന് വിശ്വസിച്ചിരുന്ന ചിലരില്‍ ഒരാളായിരുന്നു. കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയിലെ 97 ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണ്.

വാർത്ത: മാത്യു കിങ്ങിണിമറ്റം

Advt.