ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിട്ട.ഉദ്യോഗസ്ഥൻ തൃശൂർ പട്ടിക്കാട് തണ്ണിക്കോടൻ ടി.വി. ജോയ്(64) നിര്യാതനായി
തൃശൂർ : പട്ടിക്കാട് എ.കെ.ജി നഗർ തണ്ണിക്കോടൻ ടി.വി. ജോയ്(64) നിര്യാതനായി. പരേതനായ മരോട്ടിച്ചാൽ തണ്ണിക്കോടൻ പൈലി വർക്കിയുടെ മകനാണ്.ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു.
സംസ്‌കാരം ഡിസം.23ന് ചൊവ്വാഴ്ച്ച രാവിലെ 9 ന് പട്ടിക്കാട് - ഏ.കെ.ജി നഗറിലെ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 3 ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ നടക്കും. പട്ടിക്കാട് ഐ.പി.സി. ഹൗസ് ഓഫ് പ്രയർ സഭാംഗമാണ്.
മരണം വരെ സഭാ പ്രവർത്തനങ്ങളിലും സുവിശേഷ വേലയിലും സമർപ്പണത്തോടെ മുന്നിട്ട് നിന്ന വ്യക്തിയായിരുന്നു പരേതൻ. സുവിശേഷ പ്രവർത്തകർക്കും സംഘടനകൾക്കും കൈത്താങ്ങ് നൽകിയ വ്യക്തിയായിരുന്നു.
ഭാര്യ: ഷാന്റി ജോയ്.
മക്കൾ: ഷാൻസി ഷിജു, ഷിൻസി റോബിൻ (ബഹറിൻ)
മരുമക്കൾ: തുർക്കട പാലക്കാട്ട് പാസ്റ്റർ ഷിജു കുര്യാക്കോസ് (തിരുവാണിയൂർ), താണിക്കാട്ട് .റോബിൻ കുര്യൻ(കൂട്ടാല)
കൊച്ചുമക്കൾ: എസ്‌ലിൻ ഷിജു, എസ്‌വിൻ ഷിജു, ജെമിമാ റോബിൻ, ജെനിഫർ റോബിൻ.
മധ്യപ്രദേശ് ജബല്‍പൂര്‍ ഐ.പി.സി. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജിനോയ് കുര്യാക്കോസ് സഹോദരി പുത്രനാണ്.
വാർത്ത: കെ.ജെ.ജോബ് വയനാട്

