ഡോ. തോമസ് കെ. ഐപ്പിൻ്റെ സഹധർമ്മിണി കർത്തൃസന്നിധിയിൽ
ഡാളസ് : പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം കോയിപ്പുറത്ത് ഗിൽഗാൽ കോട്ടേജിൽ ഡോ. തോമസ് കെ. ഐപ്പിന്റെ ഭാര്യ സാറാമ്മ തോമസ് (മോളി) മാർച്ച് 26 ചൊവ്വാഴ്ച്ച നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ : ഷൈൻ ഐപ്പ്, ഷാൻസൺ ഐപ്പ് (ഇരുവരും ഡാളസ് ഫെയ്ത്ത് റ്റാബർനാക്കിൾ ചർച്ച് ഓഫ് ഗോഡ്, യു എസ് എ സഭയിലെ അംഗങ്ങൾ), ഷൈലു ഐപ്പ് (ഓസ്ട്രേലിയ).
മരുമക്കൾ: ഫീബി, ഫേബ, സ്മിത . 6 കൊച്ചുമക്കൾ.
നോർത്ത് ഡാളസ് ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റും, സീനിയർ ശുശ്രൂഷകനും ആയ പാസ്റ്റർ ബാബു ഐപ്പിൻ്റെ സഹോദര ഭാര്യയാണ് പരേത.