ആലുവ കോളനിപടി വാഴത്തോട്ടത്തിൽ വി.ജെ. തങ്കമ്മ (അച്ചാമ്മ - 75) നിര്യാതയായി
ആലുവ. ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ ആലുവ സഭാംഗം കോളനിപടി വാഴത്തോട്ടത്തിൽ മുൻ സൈനികൻ പി.ഡി.സഖറിയയുടെ ഭാര്യ വി.ജെ. തങ്കമ്മ (അച്ചാമ്മ - 75) നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 22 വെള്ളി രാവിലെ 9 ന് ആലുവ റ്റി. പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് പറവൂർ റ്റി.പി.എം സഭാ സെമിത്തെരിയിൽ.
കോട്ടയം മുണ്ടത്താനം വാഴത്തോട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ. പ്രഫ.സണ്ണി കുസാറ്റ് , അഡ്വക്കറ്റ് സനിൽ കുമാർ (ഹൈക്കോടതി), സാനി (പുല്ലാട് ഗവൺമെൻറ് എൽ പി എസ് അധ്യാപിക ).
മരുമക്കൾ. സുമ സുനിൽ, പ്രസാദ് ( കെ എസ് ആർ ടി സി ).

